ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്: വൈകീട്ട് 5 വരെയുള്ള കണക്ക് പ്രകാരം 60.13% പോ​ളിം​ഗ്

ബ​ഗു​സാ​രാ​യി​യി​ൽ 67.32% പോ​ളിം​ഗ് ന​ട​ന്നു. ഷെ​യ്ഖ്പു​ര​യി​ലാ​ണ് കു​റ​ഞ്ഞ പോ​ളിം​ഗ്. ഇ​വി​ടെ 52.36% പോ​ളിം​ഗ് ന​ട​ന്നു

New Update
BIHAR

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പോ​ളിം​ഗ് 60.13%. വൈ​കി​ട്ട് അ​ഞ്ച് വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

Advertisment

ബ​ഗു​സാ​രാ​യി​യി​ൽ 67.32% പോ​ളിം​ഗ് ന​ട​ന്നു. ഷെ​യ്ഖ്പു​ര​യി​ലാ​ണ് കു​റ​ഞ്ഞ പോ​ളിം​ഗ്. ഇ​വി​ടെ 52.36% പോ​ളിം​ഗ് ന​ട​ന്നു.

രാ​വി​ലെ ഏ​ഴി​നാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ, മ​ന്ത്രി​മാ​രാ​യ സ​മ്ര​ത് ചൗ​ധ​രി, വി​ജ​യ് കു​മാ​ർ സി​ൻ​ഹ, ഇ​ന്ത്യാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യും ആ​ർ​ജെ‍​ഡി നേ​താ​വു​മാ​യ തേ​ജ​സ്വി യാ​ദ​വ്, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ഗി​രി​രാ​ജ് സിം​ഗ്, രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗ് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

തേ​ജ​സ്വി യാ​ദ​വ് മ​ത്സ​രി​ക്കു​ന്ന രാ​ഘോ​പു​ർ, ബി​ജെ​പി​യു​ടെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ​മ്രാ​ട്ട് ചൗ​ധ​രി മ​ത്സ​രി​ക്കു​ന്ന താ​രാ​പു​ർ ഉ​ൾ​പ്പെ​ടെ 121 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 1,314 പേ​രാ​ണു മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

ബി​ഹാ​റി​ലെ 243 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ 121 ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.

Advertisment