/sathyam/media/media_files/dfjbnW0HQzXlYHnqfabu.jpg)
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെ പട്‌നയിലെ ചാണക്യ ഹോട്ടലിലേക്ക് ജെഡിയു എംഎല്‍എമാരെ മാറ്റി. ബിഹാറില്‍ രാഷ്ട്രീയ അട്ടിമറിയുണ്ടാകുമോയെന്ന ആശങ്കയിലാണ് എംഎല്‍എമാരെ ഹോട്ടലിലേക്ക് മാറ്റിയത്.
#WATCH | Bihar: JD(U) MLAs being shifted to Chanakya Hotel in Patna, ahead of the floor test.
— ANI (@ANI) February 11, 2024
The Floor Test of the NDA government led by CM Nitish Kumar will be held in the Assembly tomorrow, February 12. pic.twitter.com/iz8jnMtQUo
മഹാസഖ്യ സര്‍ക്കാരില്‍ സ്പീക്കറായിരുന്ന അവാദ് ബിഹാരി ചൗധരി ഇതുവരെ രാജി വെയ്ക്കാത്ത പശ്ചാത്തലത്തില്‍ ഇദ്ദേഹത്തിനെതിരെ ജെഡിയു-ബിജെപി സഖ്യം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അവാദ് ചൗധരിക്കെതിരായ അവിശ്വാസ പ്രമേയം വിജയിക്കാനായില്ലെങ്കില്‍ നിതീഷ് കുമാറിന് കനത്ത തിരിച്ചടിയാകും.