ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിവയ്പ്പ്. ജൻ സുരാജ് പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു, ദുലർചന്ദ് യാദവിന് വെടിയേറ്റത് കാറിനകത്തു വച്ച്

New Update
G

പട്ന: ബിഹാറിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിവയ്പ്പ്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുടെ പ്രവർത്തകൻ കൊല്ലപ്പെട്ടു. ദുലർചന്ദ് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. പട്നയിലെ മൊകാമ മേഖലയിലാണ് സംഭവം. 

Advertisment

പ്രചാരണത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവയ്പ്പുണ്ടാവുകയായിരുന്നു. കാറിനകത്തു വച്ചാണ് ദുലർചന്ദ് യാദവിന് വെടിയേറ്റത്. രണ്ടു പാർട്ടികളുടെ വാഹനറാലി കടന്നുപോകുമ്പോൾ ഇരുഭാഗത്തുനിന്നും വെടിവയ്പ്പുണ്ടായെന്ന് പൊലീസ് പറഞ്ഞു. 

പ്രവർത്തകർക്കിടയിലൂടെ വാഹനം ഓടിച്ചുകയറ്റിയ സംഭവവുമുണ്ടായി. സ്ഥലത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചിരിക്കുകയാണ്.

Advertisment