ബീഹാർ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവും ബീഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി കാൻസർ ബാധിച്ച് ദീർഘനാളായി ചികിത്സയിലിരിക്കെ അന്തരിച്ചു. അദ്ദേഹത്തിന് 72 വയസ്സായിരുന്നു.
ആറ് മാസം മുമ്പ് തനിക്ക് ക്യാൻസർ ബാധിച്ചതായും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രചാരണത്തിൽ പങ്കെടുക്കില്ലെന്നും ഏപ്രിലിൽ മോദി വെളിപ്പെടുത്തിയിരുന്നു.
72 കാരനായ മോദിയെ ബിജെപി സംസ്ഥാനത്തിൻ്റെ സ്റ്റാർ പ്രചാരകരിൽ ഒരാളായും തിരഞ്ഞെടുപ്പ് പ്രകടന പത്രിക കമ്മിറ്റി അംഗമായും തിരഞ്ഞെടുത്തു.
“കഴിഞ്ഞ ആറ് മാസമായി ഞാൻ ക്യാൻസറുമായി പോരാടുകയാണ്. ഇപ്പോൾ, അതിനെക്കുറിച്ച് ആളുകളെ അറിയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല,” അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു.
'ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എല്ലാം പറഞ്ഞിട്ടുണ്ട്. രാജ്യത്തോടും ബിഹാറിനോടും പാർട്ടിയോടും ഞാൻ എപ്പോഴും നന്ദിയുള്ളവനും അർപ്പണബോധമുള്ളവനുമായി തുടരും,” അദ്ദേഹം എഴുതി.