ബിഹാർ സർക്കാർ രൂപീകരണം; സത്യപ്രതിജ്ഞാ തീയതിയായി

ഇതോടെ തിരഞ്ഞെടുപ്പ് കാലയളവില്‍ നടപ്പിലാക്കിയിരുന്ന മാതൃകാ പെരുമാറ്റച്ചട്ടം ഔപചാരികമായി അവസാനിക്കും.

New Update
Untitled

ഡല്‍ഹി: ബിഹാറില്‍ പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ തീയതിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്തിമ ഷെഡ്യൂളിനെ ആശ്രയിച്ച് നവംബര്‍ 19 അല്ലെങ്കില്‍ 20 തീയതികളില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് സൂചന.

Advertisment

സത്യപ്രതിജ്ഞാ ചടങ്ങിനായി പട്നയിലെ ഗാന്ധി മൈതാനിയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. 


പതിനെട്ടാമത് ബിഹാര്‍ നിയമസഭാ  വോട്ടെടുപ്പ് ഫലം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിന് സമര്‍പ്പിക്കും. തുടര്‍ന്ന് പുതിയ നിയമസഭ രൂപീകരിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. 


ഇതോടെ തിരഞ്ഞെടുപ്പ് കാലയളവില്‍ നടപ്പിലാക്കിയിരുന്ന മാതൃകാ പെരുമാറ്റച്ചട്ടം ഔപചാരികമായി അവസാനിക്കും.

Advertisment