/sathyam/media/media_files/2026/02/27/untitled-2026-02-27-09-26-37.jpg)
ബിക്കാനീര്‍: രാജസ്ഥാനിലെ ബിക്കാനീറിന് സമീപം ഇന്തോ-പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ വഴി ആയുധങ്ങള്‍ കടത്താനുള്ള പാകിസ്താന്റെ ശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി.
വ്യാഴാഴ്ച ഖജുവാല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ത്യന്‍ മണ്ണിലേക്ക് പറന്നുകയറിയ ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ അതിര്‍ത്തി രക്ഷാസേനയും പ്രാദേശിക പോലീസും ചേര്‍ന്ന് വെടിവെച്ചിടുകയായിരുന്നു.
വെടിവെച്ചിട്ട ഡ്രോണില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് പിസ്റ്റളുകളും 325 വെടിയുണ്ടകള്‍ അടങ്ങിയ പാക്കറ്റും കണ്ടെടുത്തു. അതിര്‍ത്തി കടന്നെത്തിയ ഈ ആയുധങ്ങള്‍ ഇന്ത്യയില്‍ ആര്‍ക്ക് വേണ്ടിയാണ് എത്തിച്ചതെന്ന് കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് ബി.എല്‍. മീന അറിയിച്ചു.
ഇതുവരെ ആരെയും പ്രതികളായി കണ്ടെത്തിയിട്ടില്ല. ഖജുവാല സി.ഒ. അമര്‍ജീത് ചൗള, ട്രെയിനി ആര്‍.പി.എസ് രോഹിത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ബി.എസ്.എഫും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.
ഈ മേഖലയില്‍ സാധാരണയായി ഡ്രോണുകള്‍ ഉപയോഗിച്ച് ഹെറോയിന്‍ പോലുള്ള മയക്കുമരുന്നുകളാണ് പാകിസ്താനില്‍ നിന്ന് കടത്താറുള്ളത്.
എന്നാല്‍ ഇതാദ്യമായാണ് ആയുധങ്ങള്‍ കടത്താന്‍ ഡ്രോണ്‍ ഉപയോഗിക്കുന്നത് എന്നത് സുരക്ഷാ ഏജന്‍സികളെ ജാഗ്രതയിലാക്കിയിട്ടുണ്ട്. ഇതിനുമുമ്പ് പലതവണ മയക്കുമരുന്ന് കടത്തുകാരെ പിടികൂടാന്‍ പോലീസിനും ബി.എസ്.എഫിനും സാധിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കടത്തിന് പുറമെ ആയുധക്കടത്തിലേക്കും ശൃംഖല വ്യാപിക്കുന്നത് തടയാന്‍ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us