ഡല്‍ഹി: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ എവിടെയാണെന്ന് പാകിസ്ഥാന് അറിയില്ലെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി. ഇന്ത്യ തെളിവ് നല്‍കിയാല്‍ അസ്ഹറിനെ അറസ്റ്റ് ചെയ്യാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്നും ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഭൂട്ടോ പറഞ്ഞു.
അഫ്ഗാന്‍ ജിഹാദില്‍ അസ്ഹറിന്റെ പങ്കാളിത്തം കണക്കിലെടുക്കുമ്പോള്‍, അദ്ദേഹം അഫ്ഗാനിസ്ഥാനിലുണ്ടാകാമെന്ന് പാകിസ്ഥാന്‍ വിശ്വസിക്കുന്നു എന്ന് ഭൂട്ടോ അവകാശപ്പെട്ടു.
ലഷ്‌കര്‍-ഇ-തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദ് സ്വതന്ത്രനായി വിഹരിക്കുകയാണെന്ന് അവകാശപ്പെടുന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനും അദ്ദേഹം മറുപടി നല്‍കി.
''അത് വസ്തുതാപരമായി ശരിയല്ല. ഹാഫിസ് സയീദ് പാകിസ്ഥാന്‍ രാജ്യത്തിന്റെ കസ്റ്റഡിയിലാണ്,'' ഭൂട്ടോ പറഞ്ഞു.