/sathyam/media/media_files/2026/02/19/bill-gates-2026-02-19-08-55-34.jpg)
ഡല്‍ഹി: അന്തരിച്ച വിവാദ വ്യവസായ പ്രമുഖന്‍ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ഫയലുകള്‍ പുറത്തുവന്നതിന് പിന്നാലെ, ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റില്‍ നിന്ന് ബില്‍ ഗേറ്റ്സ് പിന്മാറി. ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തുമെന്ന് അറിയിച്ച് ഒരു ദിവസത്തിന് ശേഷമാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ തീരുമാനം മാറ്റിയത്.
വ്യാഴാഴ്ചയാണ് ഫൗണ്ടേഷന്‍ ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. 'ഗൗരവമായ ആലോചനകള്‍ക്ക് ശേഷം' ബില്‍ ഗേറ്റ്സ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചുവെന്നാണ് വിശദീകരണം.
ജെഫ്രി എപ്സ്റ്റീന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ വീണ്ടും ചര്‍ച്ചയായതാണ് ഗേറ്റ്സിന് തിരിച്ചടിയായത്. ഈ വിവാദങ്ങള്‍ക്കിടയില്‍ ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത് ഉചിതമല്ലെന്ന വിലയിരുത്തലിലാണ് പിന്മാറ്റം.
ഇന്ത്യയിലെ നിര്‍മ്മിത ബുദ്ധി മേഖലയിലെ വികസനവും അതിന്റെ ആഘാതവും ചര്‍ച്ച ചെയ്യാനായി സംഘടിപ്പിച്ച ഉന്നതതല യോഗമായിരുന്നു ഇത്. ഗേറ്റ്സിന്റെ സാന്നിധ്യം ഉച്ചകോടിയുടെ പ്രധാന ആകര്‍ഷണമായിട്ടായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്.
ഇന്ത്യന്‍ ഐടി മന്ത്രാലയവും പ്രമുഖ വ്യവസായ ഗ്രൂപ്പുകളും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ ഉച്ചകോടിയില്‍ ഗേറ്റ്സിന് പകരം ആര് സംസാരിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us