പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ കൗ​മാ​ര​ക്കാ​ര​ൻ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ചു. ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ 13 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്

കൃ​ഷ്ണ​ന​ഗ​റി​ലെ ഒ​രു റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി, അ​തെ ക്ലാ​സി​ലെ സു​ഹൃ​ത്തി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന് പ​ങ്കെ​ടു​ക്കാ​ൻ പോ​യി​രു​ന്നു.

New Update
crime

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കൃ​ഷ്ണ​ന​ഗ​റി​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ കൗ​മാ​ര​ക്കാ​ര​ൻ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ചു.

Advertisment

ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ 13 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്.

കൃ​ഷ്ണ​ന​ഗ​റി​ലെ ഒ​രു റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം.

കൊ​ല്ല​പ്പെ​ട്ട ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി, അ​തെ ക്ലാ​സി​ലെ സു​ഹൃ​ത്തി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന് പ​ങ്കെ​ടു​ക്കാ​ൻ പോ​യി​രു​ന്നു. 

13, 14 വ​യ​സു​ള്ള മ​റ്റ് ര​ണ്ട് കു​ട്ടി​ക​ൾ കൂ​ടി ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ആ​ഘോ​ഷ​ത്തി​നി​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന തോ​ക്ക് കു​ട്ടി​ക​ൾ കൈ​യി​ലെ​ടു​ക്കു​ക​യും അ​ബ​ദ്ധ​ത്തി​ൽ വെ​ടി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഉ​ട​ൻ ത​ന്നെ വീ​ട്ടു​ട​മ​സ്ഥ​ൻ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. 

റോ​ഡ​പ​ക​ടം സം​ഭ​വി​ച്ചു​വെ​ന്നാ​ണ് കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ കു​ടും​ബ​ത്തെ അ​വി​ടെ​വ​ച്ചാ​ണ് മ​ര​ണ​വാ​ർ​ത്ത അ​റി​യി​ച്ച​ത്.

വി​വ​രം അ​റി​ഞ്ഞ് ഉ​ട​ൻ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും വെ​ടി​വ​ച്ച കു​ട്ടി​ക്കും പി​താ​വി​നു​മെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

 മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
  

Advertisment