രാജ്യത്തെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലകളിൽ ആദായനികുതി വകുപ്പിന്റെ മിന്നൽ പരിശോധന: 70,000 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

രാജ്യത്തെ ഏകദേശം ഒരു ലക്ഷത്തിലധികം റെസ്റ്റോറന്റുകള്‍ ഈ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

New Update
Untitled

ഡല്‍ഹി: ഇന്ത്യയിലുടനീളമുള്ള പ്രമുഖ റെസ്റ്റോറന്റ് ശൃംഖലകളില്‍ ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്.

Advertisment

ഹൈദരാബാദിലെ ഒരു റെസ്റ്റോറന്റ് ഔട്ട്ലെറ്റില്‍ മാത്രം ഏകദേശം 70,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ബില്ലുകളില്‍ കൃത്രിമം കാട്ടിയാണ് ഇത്രയും വലിയ തുക വെട്ടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

2019-20 സാമ്പത്തിക വര്‍ഷം മുതല്‍ വില്‍പന കണക്കുകള്‍ കുറച്ചുകാണിക്കാനും നികുതി വെട്ടിക്കാനുമായി പ്രത്യേക 'മാനിപുലേറ്റഡ് ബില്ലിംഗ് സോഫ്റ്റ്വെയര്‍' റെസ്റ്റോറന്റുകള്‍ ഉപയോഗിച്ചതായി കണ്ടെത്തി. യഥാര്‍ത്ഥ വരുമാനം മറച്ചുവെക്കാന്‍ ഈ സംവിധാനം ഇവരെ സഹായിച്ചു.


രാജ്യത്തെ ഏകദേശം ഒരു ലക്ഷത്തിലധികം റെസ്റ്റോറന്റുകള്‍ ഈ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇത് ഇന്ത്യന്‍ റെസ്റ്റോറന്റ് വിപണിയുടെ 10 ശതമാനത്തോളം വരും.


കഴിഞ്ഞ നവംബറില്‍ ഹൈദരാബാദിലെ ചില റെസ്റ്റോറന്റുകളില്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഹോട്ടലിലെ തിരക്കും രേഖപ്പെടുത്തിയ വില്‍പനയും തമ്മില്‍ വലിയ വ്യത്യാസം കണ്ടതാണ് വന്‍ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

202526 വരെയുള്ള ആറ് വര്‍ഷത്തെ ഇടപാടുകള്‍ അടങ്ങിയ ഏകദേശം 60 ടെറാബൈറ്റ് ഡാറ്റയാണ് ഉദ്യോഗസ്ഥര്‍ നിലവില്‍ വിശകലനം ചെയ്യുന്നത്.

Advertisment