Advertisment

അധോലോകവും ഭരണ സംവിധാനത്തിലേക്ക് ? നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ലോറന്‍സ് ബിഷ്‌ണോയ്; മഹാരാഷ്ട്രയിൽ ഉത്തര്‍ ഭാരതീയ വികാസ് സേനയ്ക്കുവേണ്ടി മത്സരിക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
B

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽ ലോറന്‍സ് ബിഷ്‌ണോയിയെ സ്ഥാനാര്‍ഥിയാക്കി നാമനിര്‍ദേശ പത്രിക നല്‍കാനൊരുങ്ങി ഉത്തര്‍ ഭാരതീയ വികാസ് സേന.

Advertisment

നോമിനേഷന്‍ നല്‍കുന്നതിനായുള്ള ഫോം റിട്ടേണിങ് ഓഫീസറുടെ പക്കല്‍നിന്നും ആവശ്യപ്പെട്ടു. ലോറന്‍സ് ബിഷ്‌ണോയിക്കായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത് പാര്‍ട്ടി നേതാവായ സുനില്‍ ശുക്ലയാണ്.

ഉത്തര്‍ ഭാരതീയ വികാസ സേന ലോറന്‍സ് ബിഷ്‌ണോയിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചെങ്കിലും നാമനിര്‍ദേശ പത്രികയില്‍ അയാളുടെ ഒപ്പ് ലഭിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സംശയമുയര്‍ത്തുന്നുണ്ട്.

എന്നാല്‍, നാമനിര്‍ദേശ പത്രികയില്‍ ബിഷ്‌ണോയിയുടെ ഒപ്പ് ഉറപ്പാക്കുമെന്നും അയാളുടെ അറിവോടെയാണ് സ്ഥാനാര്‍ഥിത്വമെന്ന് ഉറപ്പിക്കുന്ന സത്യവാങ്മൂലം ഹാജരാക്കുമെന്നുമാണ് പാര്‍ട്ടി മേധാവിയായ സുനില്‍ ശുക്ല ഉറപ്പ് നൽകിയത്.

ലോറന്‍സ് ബിഷ്‌ണോയ് സ്ഥാനാര്‍ഥിത്വം അംഗീകരിച്ചാലുടന്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഉത്തര്‍ ഭാരതീയ വികാസ് സേനയില്‍ നിന്ന് മത്സരിക്കുന്ന 50 സ്ഥാനാര്‍ഥികളുടെയും പട്ടിക പാര്‍ട്ടി പുറത്തുവിടുമെന്നും ശുക്ല അറിയിച്ചു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഉത്തര്‍ ഭാരതീയ വികാസ് സേന ലോറന്‍സ് ബിഷ്‌ണോയിക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്ത് വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിലാണ് ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

ബാബ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ലോറന്‍സ് ബിഷ്‌ണോയിയുടെ പേര് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. അതിനാൽ തന്നെ ലോറന്‍സ് ബിഷ്‌ണോയിക്ക്‌ ബാന്ദ്ര മണ്ഡലം നല്‍കുന്നതിലും ചില പ്രത്യേകതകളുണ്ട്. ബാന്ദ്ര മണ്ഡലത്തില്‍ മത്സരിച്ചായിരുന്നു ബാബ സിദ്ദിഖിയും ആദ്യമായി നിയമസഭാംഗമായത്.

ലോറന്‍സ് ബിഷ്‌ണോയിയുടെ മറ്റൊരു പേരായ ബാല്‍കരണ്‍ ബരാഡ് എന്ന പേരിലാണ് തെരഞ്ഞെടുപ്പ് നാമനിർദ്ദേശത്തിനുള്ള ഫോം വാങ്ങിയത്.

 

 

Advertisment