ബിഷ്ണുപ്രിയ മണിപ്പൂരി സമരം 13-ാം ദിവസത്തിൽ; പിന്തുണയുമായി മുൻ സൈനികരും; രണ്ടുപേരുടെ നില ഗുരുതരം

സമരപ്പന്തലില്‍ നിരാഹാരമിരുന്ന രണ്ട് പ്രതിഷേധക്കാരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അവരെ സില്‍ച്ചര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

New Update
Untitled

സില്‍ച്ചര്‍: തങ്ങളുടെ അവകാശങ്ങള്‍ക്കായി 'നിഖില്‍ ബിഷ്ണുപ്രിയ മണിപ്പൂരി സാഹിത്യ സഭ' സില്‍ച്ചറില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 13-ാം ദിവസത്തിലേക്ക്.

Advertisment

സമരപ്പന്തലില്‍ നിരാഹാരമിരുന്ന രണ്ട് പ്രതിഷേധക്കാരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അവരെ സില്‍ച്ചര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.


സമരത്തിന് കരുത്തുപകര്‍ന്നുകൊണ്ട് ബിഷ്ണുപ്രിയ മണിപ്പൂരി വിഭാഗത്തില്‍ നിന്നുള്ള മുന്‍ സൈനികര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഖുദിറാം പ്രതിമയില്‍ നിന്ന് ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലേക്ക് ഇവര്‍ മാര്‍ച്ച് നടത്തി.


ബിഷ്ണുപ്രിയ മണിപ്പൂരി സ്വയംഭരണ കൗണ്‍സില്‍ രൂപീകരിക്കുക, കേന്ദ്ര ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുക, പ്രൈമറി സ്‌കൂളുകളില്‍ മാതൃഭാഷാ പഠനം നടപ്പിലാക്കുക എന്നിവയാണ് ആവശ്യങ്ങള്‍.

വര്‍ഷങ്ങളോളം രാജ്യത്തിന്റെ അതിര്‍ത്തി കാത്ത തങ്ങള്‍ക്ക് സ്വന്തം സ്വത്വത്തിനായി ഇന്ന് പോരാടേണ്ടി വരുന്നത് നാണക്കേടാണെന്ന് മുന്‍ സൈനികര്‍ പറഞ്ഞു. കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരുകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അവഗണിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

Advertisment