ഇന്ത്യാ സഖ്യത്തിന് വീണ്ടും തകര്‍ച്ച, മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി തരംഗം

New Update
bjp

മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് വന്‍ മുന്നേറ്റം. നിലവിലെ ലീഡ് നില പ്രകാരം 133 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. ശിവസേന 46, എന്‍സിപി 35 എന്നിങ്ങനെയാണ് ലീഡ് നില. 

Advertisment

അതേസമയം, പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പ്രതിപക്ഷത്ത് കോണ്‍ഗ്രസ് 29 സീറ്റുകളിലും, എന്‍സിപി (ശരദ് പവാര്‍ വിഭാഗം) 8 സീറ്റുകളിലും, ശിവസേന (യുബിടി) വെറും 6 സീറ്റുകളിലും മാത്രമാണ് ലീഡ് ചെയ്യുന്നത്.

നിലവിലെ ട്രെന്‍ഡ് അനുസരിച്ച് 200ലേറെ സീറ്റുകള്‍ മഹായുതി സഖ്യം നേടുമെന്നാണ് കരുതുന്നത്. മഹാരാഷ്ട്രയിലെ 246 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും 42 നഗര്‍ പഞ്ചായത്തുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.

സംസ്ഥാനത്ത് നഗര, ഗ്രാമീണ മേഖലകളില്‍ ആര്‍ക്കാണ് കൂടുതല്‍ സ്വാധീനമെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. 

Advertisment