/sathyam/media/media_files/2026/02/19/untitled-2026-02-19-14-45-16.jpg)
ഗുവാഹത്തി: നിലവിലെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേക്കേറുന്നതിനെ പരിഹസിച്ചുകൊണ്ട് അസമിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദേബബ്രത സൈകിയ രംഗത്ത്. ബിജെപി ഇപ്പോള്‍ വെറുമൊരു 'കോണ്‍ഗ്രസ് അലുമിനി പാര്‍ട്ടി' ആയി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
'എനിക്ക് 'ക്യാപ്' ധരിക്കാന്‍ താല്പര്യമില്ല. പാര്‍ട്ടി പരിപാടികള്‍ക്ക് ഞാന്‍ ധരിക്കുന്നത് ഗാന്ധി തൊപ്പിയാണ്. എന്നാല്‍ ഇന്നത്തെ ബിജെപിയെ നോക്കൂ, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുന്‍ കോണ്‍ഗ്രസ് നേതാക്കളെ കൊണ്ട് ആ പാര്‍ട്ടി നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ ഇതിനെ കോണ്‍ഗ്രസ് അലുമിനി പാര്‍ട്ടി എന്ന് വിളിക്കാം,' സൈകിയ പറഞ്ഞു.
ബിജെപി നേതാക്കള്‍ പുതിയ നിറത്തിലുള്ള തൊപ്പി ധരിക്കുകയാണെന്നും എല്ലാവരെയും 'തൊപ്പി ധരിപ്പിക്കാനാണ്' (പറ്റിക്കാനാണ്) ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പുനരുപയോഗം ചെയ്ത രാഷ്ട്രീയമല്ല, മറിച്ച് ആധികാരികതയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സൈകിയ കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമിതിയുടെ അധ്യക്ഷയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചതായി അദ്ദേഹം അറിയിച്ചു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സമിതി അംഗങ്ങള്‍ അസമിലുടനീളം സഞ്ചരിച്ച് താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായി നേരിട്ട് സംവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രിയങ്ക ഗാന്ധി നേരിട്ട് ജില്ലാ പ്രസിഡന്റുമാരെയും മറ്റ് ഭാരവാഹികളെയും കണ്ട് ചര്‍ച്ച നടത്തിയ ശേഷമാകും സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കുക. ഈ പുതിയ രീതി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം നല്‍കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us