ഭരണഘടനയെ സംരക്ഷിക്കലല്ല മറിച്ച്, കുടുംബ സംരക്ഷത്തിനൊപ്പം അഴിമതി മറയ്ക്കലാണ് ഇന്‍ഡ്യാ മുന്നണി റാലിയുടെ ലക്ഷ്യം; മുമ്പ് അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ രാം ലീല മൈതാനത്ത് 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന പേരിലാണ് പ്രേക്ഷോഭം സംഘടിപ്പിച്ചതെങ്കില്‍ ഇപ്പോള്‍ 'എല്ലാവരും അഴിമതിക്കാര്‍' എന്ന റാലിയാണ് സംഘടിപ്പിക്കുന്നതെന്ന് ബിജെപി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
bjp Untitledm.jpg

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ ഇന്‍ഡ്യാ സഖ്യത്തിന്റെ മഹാറാലിയെ പരിഹസിച്ച് ബിജെപി. പ്രചരിപ്പിക്കുന്നത് പോലെ ഭരണഘടനയെ സംരക്ഷിക്കലല്ല മറിച്ച്, കുടുംബ സംരക്ഷത്തിനൊപ്പം അഴിമതി മറയ്ക്കലാണ് ഇന്‍ഡ്യാ മുന്നണി റാലിയുടെ ലക്ഷ്യമെന്നും ബിജെപി വക്താവ് സുധാംന്‍ഷു ത്രിവേദി പറഞ്ഞു.

Advertisment

കോണ്‍ഗ്രസ്, ഡിഎംകെ, ആര്‍ജെഡി ഉള്‍പ്പെടെയുള്ള നിരവധി നേതാക്കളുടെ അഴിമതിക്കേസുകളെല്ലാം 2014-ന് മുമ്പുള്ളതാണെന്നും സുധാംഷു ത്രിവേദി പറഞ്ഞു.

മുമ്പ് അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ രാം ലീല മൈതാനത്ത് 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന പേരിലാണ് പ്രേക്ഷോഭം സംഘടിപ്പിച്ചതെങ്കില്‍ ഇപ്പോള്‍ 'എല്ലാവരും അഴിമതിക്കാര്‍' എന്ന റാലിയാണ് സംഘടിപ്പിക്കുന്നതെന്നും ത്രിവേദി പറഞ്ഞു.

നിരവധി അഴിമതിക്കേസുകളില്‍ പ്രതിയായ ലാലു പ്രസാദ് യാദവ് ആണ് ഇവരുടെ നേതാവെന്നും ത്രിവേദി കൂട്ടിച്ചേര്‍ത്തു.