ഗാസിയാബാദ്: കര്‍ഷക നിയമങ്ങള്‍ തിരികെകൊണ്ടുവരണമെന്ന എം പി കങ്കണ റണാവത്തിന്റെ പരാമര്‍ശത്തോട് താന്‍ യേജിക്കുന്നുവെന്ന് വ്യക്തമാക്കി പിന്തുണയുമായി ബിജെപി എംഎല്‍എ നന്ദ കിഷോര്‍ ഗുര്‍ജാര്‍ രംഗത്ത്.
'കര്‍ഷക പ്രക്ഷോഭം നടന്ന സമയത്ത് മൃതദേഹങ്ങള്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയിരുന്നുവെന്ന് മാത്രമാണ് കങ്കണ പറഞ്ഞത്. എല്ലാവരും അത് കണ്ടതാണ്. പക്ഷേ ആര്‍ക്കും സത്യം അംഗീകരിക്കാന്‍ സാധിക്കുന്നില്ല.
കര്‍ഷകരുടെ ജീവിതം മാറ്റിമറിച്ച പ്രധാനമന്ത്രി കര്‍ഷക നിയമങ്ങള്‍ തിരികെ കൊണ്ടുവരണമെന്നാണ് ഇപ്പോള്‍ കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കങ്കണയുടെ പരാമര്‍ശങ്ങളോട് പൂര്‍ണമായും യോജിക്കുന്നു', ഗുര്‍ജാര്‍ പറഞ്ഞു.
ബില്ലുകള്‍ വന്നപ്പോള്‍ ഖലിസ്ഥാനികളും ഐഎസ്‌ഐയും സജീവമായി കര്‍ഷകരുടെ പ്രതിഷേധത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
പരാമര്‍ശത്തെ ബിജെപി നേതൃത്വം തള്ളുകയും വാക്കുകള്‍ കങ്കണ പിന്‍വലിക്കുകയും ചെയ്തതിന് പിന്നാലെയാണ് ബിജെപി എംഎല്‍എ പിന്തുണയുമായി രംഗത്തെത്തിയത്.