ഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ പട്ടിക പുറത്തിറങ്ങി. 29 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.
പ്രവേഷ് സാഹിബ് സിംഗ് വര്‍മ്മയ്ക്ക് ന്യൂഡല്‍ഹി അസംബ്ലി സീറ്റില്‍ നിന്നും രമേശ് ബിധുരിക്ക് കല്‍ക്കാജി സീറ്റില്‍ നിന്നും ടിക്കറ്റ് നല്‍കി.
ഇതിന് പുറമെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെത്ത് ബിജെപിയില്‍ ചേര്‍ന്ന കൈലാഷ് ഗെലോട്ടിനെ ബിജ്വാസന്‍ സീറ്റില്‍ നിന്ന് മത്സരിപ്പിക്കാനും തീരുമാനമായി.
29 സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ ആദര്‍ശ് നഗര്‍ സീറ്റില്‍ നിന്ന് രാജ് കുമാര്‍ ഭാട്ടിയ, ബാദ്ലിയില്‍ നിന്ന് ദീപക് ചൗധരി, ന്യൂഡല്‍ഹിയില്‍ നിന്ന് പ്രവേഷ് വര്‍മ, കല്‍ക്കാജി സീറ്റില്‍ നിന്ന് രമേഷ് ബിധുരി, ബിജ്വാസന്‍ സീറ്റില്‍ നിന്ന് കൈലാഷ് ഗെലോട്ട്, മാളവ്യ നഗറില്‍ നിന്ന് സതീഷ് ഉപാധ്യായ എന്നിവരെയാണ് ബിജെപി നാമനിര്‍ദ്ദേശം ചെയ്തത്. മം
ഗോള്‍പുരി സീറ്റില്‍ നിന്ന് രാജ്കുമാര്‍ ചൗഹാന്‍, രോഹിണി സീറ്റില്‍ നിന്ന് വിജേന്ദ്ര ഗുപ്ത, കരോള്‍ ബാഗ് സീറ്റില്‍ ദുഷ്യന്ത് ഗൗതം, മഞ്ജീന്ദര്‍ സിംഗ് സിര്‍സയ്ക്ക് ഗാര്‍ഡന്‍ സീറ്റില്‍ നിന്നും ആശിഷ് സൂദിന് ജനക്പുരിയില്‍ നിന്നും ടിക്കറ്റ് നല്‍കിയിട്ടുണ്ട്
ഇതുകൂടാതെ ആദര്‍ശ് നഗറില്‍ നിന്നുള്ള രാജുമാര്‍ ഭാട്ടിയ, റിത്താലയില്‍ നിന്നുള്ള കുല്‍വന്ത് റാണ, നംഗ്ലോയ് ദാത്തില്‍ നിന്നുള്ള മനോജ് ഷൗക്കീന്‍, മംഗോള്‍പുരിയില്‍ നിന്നുള്ള രാജ്കുമാര്‍ ചൗഹാന്‍ (എസ്സി), ഷാലിമാര്‍ ബാഗില്‍ നിന്നുള്ള രേഖ ഗുപ്ത, മോഡല്‍ ടൗണില്‍ നിന്നുള്ള അശോക് ഗോയല്‍, പട്ടേല്‍ നഗറില്‍ നിന്നുള്ള രാജ്കുമാര്‍ ആനന്ദ്, സര്‍ദാര്‍ ജംഗ്പുരയില്‍ നിന്നുള്ള തര്‍വീന്ദര്‍, ആര്‍കെ പുരത്ത് നിന്നുള്ള അനില്‍ ശര്‍മ, മെഹ്റൗളിയില്‍ നിന്നുള്ള ഗജേന്ദ്ര യാദവ്, അംബേദ്കര്‍ നഗറില്‍ നിന്നുള്ള കര്‍താര്‍ സിംഗ് തന്‍വര്‍ എന്നിവര്‍ക്കും ടിക്കറ്റ് ലഭിച്ചു.