ഡൽഹി: ബിജെപിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് വനിതയെ നിയമിക്കാൻ പാർട്ടി ആലോചിക്കുന്നതായി സൂചന.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ഡി പുരന്ദേശ്വരി, വാനതി ശ്രീനിവാസൻ എന്നിവരാണ് പ്രധാനമായും പരിഗണനയിലുള്ളത്. ആർഎസ്എസും ഈ തീരുമാനം പിന്തുണക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ അധ്യക്ഷൻ ജെപി നദ്ദയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.
പാർലമെന്ററി പ്രവർത്തന പരിചയവും രാഷ്ട്രീയ മികവും പരിഗണിക്കുമ്പോൾ നിർമല സീതാരാമൻക്ക് മുൻതൂക്കം ലഭിക്കാൻ സാധ്യതയുണ്ട്. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് കൂടുതൽ ശക്തമായ അടിത്തറ ഒരുക്കാനാകും ഈ നീക്കം, എന്നാണു പാർട്ടി നേതാക്കളുടെ വിലയിരുത്തൽ.