മോദി വാരാണസിയിൽ മാത്രം; ഗാന്ധിനഗറില്‍ അമിത് ഷാ; തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, പത്തനംതിട്ടയിൽ അനിൽ ആന്റണി; ആറ്റിങ്ങലില്‍ വി. മുരളീധരന്‍ ! ആദ്യഘട്ടത്തില്‍ 195 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി

ഗാന്ധിനഗറില്‍ നിന്നാണ് അമിത് ഷാ മത്സരിക്കുന്നത്. കേരളത്തിലെ 12 സീറ്റുകളിലാണ് ബിജെപി ആദ്യ ഘട്ടത്തില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ ഒരു മണ്ഡലത്തിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.

New Update
narendra modi amit shah

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍നിന്ന് ജനവിധി തേടും. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 28 വനിതാ സ്ഥാനാർഥികളുമുണ്ട്.

Advertisment

ഗാന്ധിനഗറില്‍ നിന്നാണ് അമിത് ഷാ മത്സരിക്കുന്നത്. കേരളത്തിലെ 12 സീറ്റുകളിലാണ് ബിജെപി ആദ്യ ഘട്ടത്തില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ ഒരു മണ്ഡലത്തിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.

കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികള്‍

തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർ
കാസർകോ‍ഡ് - എം എൽ അശ്വനി
പാലക്കാട് - സി കൃഷ്ണകുമാർ
കണ്ണൂർ - സി രഘുനാഥ്
തൃശൂർ - സുരേഷ് ഗോപി
ആലപ്പുഴ - ശോഭ സുരേന്ദ്രൻ
പത്തനംതിട്ട - അനിൽ ആന്റണി
വടകര - പ്രഫുൽ കൃഷ്ണൻ
ആറ്റിങ്ങൽ - വി മുരളീധരൻ
കോഴിക്കോട് - എം ടി രമേശ് 
മലപ്പുറം - ഡോ അബ്ദുൽ സലാം
പൊന്നാനി - നിവേദിത സുബ്രമണ്യം

ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട പ്രമുഖ നേതാക്കളും മണ്ഡലങ്ങളും

നരേന്ദ്ര മോദി - വാരാണസി

അമിത് ഷാ - ഗാന്ധിനഗര്‍

ബന്‍സുരി സ്വരാജ് - ന്യൂഡല്‍ഹി

മനോജ് തിവാരി - നോര്‍ത്ത് ഈസ്റ്റ് ദില്ലി

ശ്രീപദ് നായിക് - നോര്‍ത്ത് ഗോവ

സര്‍ബാനന്ദ സോനോവാള്‍ - ദിബ്രുഗഡ്

മന്‍സൂഖ് മാണ്ഡവ്യ - പോര്‍ബന്തര്‍ 

സി.ആര്‍. പട്ടീല്‍ - നവ്‌സാരി 

കിരണ്‍ റിജ്ജു - അരുണാചല്‍ വെസ്റ്റ് 

സ്മൃതി ഇറാനി – അമേഠി 

ജ്യോതിരാദിത്യ സിന്ധ്യ – ഗുണ 

ശിവ്‌രാജ് സിങ് ചൗഹാൻ – വിദിഷ

ബിബ്ലവ് ദേവ് – ത്രിപുര

ഓം ബിർല – കോട്ട 

Advertisment