ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/pBpq7avOCB3Ac6stykYt.jpg)
ഡൽഹി: ബിജെപി നേതാവും ഉത്തർപ്രദേശിലെ മുറാദാബാദ് ലോക്‌സഭാ മണ്ഡലത്തിലെ പാർട്ടി സ്ഥാനാർത്ഥിയുമായ കുൻവർ സർവേഷ് സിംഗ് മരിച്ചു. ഡൽഹിയിലെ എയിംസിൽ വൈകുന്നേരം 6.30 ഓടെയായിരുന്നു സിംഗ് മരിച്ചത്.
Advertisment
ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ മുറാദാബാദ് സീറ്റിൽ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. അന്തരിച്ച ബിജെപി സ്ഥാനാർത്ഥി ആരോഗ്യസ്ഥിതി കാരണം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തിരുന്നില്ല.
"കുൻവർ സർവേശ് കുമാർ അന്തരിച്ചു, അദ്ദേഹത്തിന് തൊണ്ടയിൽ പ്രശ്‌നമുണ്ടായിരുന്നു, ഓപ്പറേഷൻ നടത്തി. ഇന്നലെ, അദ്ദേഹം പരിശോധനയ്ക്കായി എയിംസിൽ പോയിരുന്നു." യുപി ബിജെപി അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
അതേസമയം, യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us