New Update
/sathyam/media/media_files/2026/02/12/2793102-bjp-delegates-from-kerala-at-delhi-1-2026-02-12-22-11-45.jpg)
ന്യൂഡൽഹി: തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്തെത്തിയ കേരളത്തിലെ ബി.ജെ.പി ജനപ്രതിനിധികൾക്ക് പാർലമെന്റിൽ ഊഷ്മള സ്വീകരണം.
Advertisment
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പ്രതിനിധി സംഘത്തെ ആദരിക്കുകയും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മാതൃക സമ്മാനമായി നൽകുകയും ചെയ്തു.
പാർലമെന്റ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലെത്തിയ സംഘം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.
ബി.ജെ.പി ആസ്ഥാനത്ത് നടന്ന പഠന ക്ലാസുകളിൽ കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ, വിനോദ് താവ്ഡെ എന്നിവർ പങ്കെടുത്തു. രാത്രി കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ വസതിയിൽ അത്താഴ വിരുന്നോടെയാണ് സന്ദർശന പരിപാടികൾ അവസാനിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us