/sathyam/media/media_files/2025/10/07/pande071025-2025-10-07-15-09-43.webp)
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ല്‍ ബി​ജെ​പി നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു. മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നും വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ പി​താ​ബാ​ഷ പാ​ണ്ഡെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് പേ​രാ​ണ് ഇ​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ബ​ര്‍​ഹാം​പു​രി​ല്‍ രാ​ത്രി​യോ​ടെ ആ​ളു​ക​ള്‍ നോ​ക്കി നി​ല്‍​ക്കെ​യാ​ണ് ആ​ക്ര​മി​ക​ള്‍ പി​താ​ബാ​ഷ​യ്ക്കു​നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ത്. നെ​ഞ്ചി​ലാ​ണ് വെ​ടി​യേ​റ്റ​ത്.
രാ​ത്രി 9.40 ഓ​ടെ പാ​ര്‍​ക്ക് സ്ട്രീ​റ്റി​ലെ ചേം​ബ​റി​ല്‍ നി​ന്ന് ഇ​റ​ങ്ങി സ്​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു അ​ഭി​ഭാ​ഷ​ക​ൻ. വെ​ടി​യേ​റ്റ പി​താ​ബാ​ഷ ഓ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും കു​ഴ​ഞ്ഞു​വീ​ണു.
ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ എം​കെ​സി​ജി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. എ​ന്നാ​ല്‍ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
ഒ​ഡീ​ഷ ബാ​ര്‍ കൗ​ണ്‍​സി​ല്‍ അം​ഗ​വും നി​ര​വ​ധി ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു പി​താ​ബാ​ഷ. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ദീ​ര്‍​ഘ​കാ​ലം കോ​ണ്‍​ഗ്ര​സി​ല്‍ അം​ഗ​മാ​യി​രു​ന്ന പാ​ണ്ഡെ ക​ഴി​ഞ്ഞ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പാ​ണ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്.