നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മഹാരാഷ്ട്രയിൽ വൻ നാടകീയ സംഭവങ്ങൾ; വോട്ടർമാരെ സ്വാധീനിക്കാൻ അഞ്ചുകോടിയുമായി എത്തിയ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയെ വളഞ്ഞിട്ട് പൊക്കി ബി.വി.എ പ്രവർത്തകർ ! ഹോട്ടലിൽ നിന്നും കണ്ടെത്തിയത് 10 ലക്ഷത്തോളം രൂപ

New Update
Y

മുംബൈ: മഹാരാഷ്ട്രയിൽ വോട്ടർമാരെ സ്വാധീനിക്കാൻ അഞ്ചുകോടിയുമായി വിരാറിലെ ഹോട്ടലിൽ എത്തിയ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ വളഞ്ഞ് ബഹുജൻ വികാസ് അഘാഡി(ബി.വി.എ)പ്രവർത്തകർ.

Advertisment

പല്‍ഖാര്‍ ജില്ലയിലെ ഹോട്ടലിൽ നിന്ന് 9.93 ലക്ഷം രൂപ പിടി​ച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് മഹാരാഷ്ട്രയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ഹോട്ടലില്‍ ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ ഹോട്ടലിലെത്തിയത്.

സംഭവ സ്ഥലത്ത് പൊലീസ് എത്തി താവ്ഡെയെ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു. തുടർന്ന് പൊലീസ് കേസെടുത്തു. 

Advertisment