Advertisment

ബംഗാളില്‍ നരേന്ദ്രമോദി പ്രചാരണം നടത്തിയ മിക്ക സീറ്റുകളിലും ബിജെപിയ്ക്ക് പരാജയം

ഇക്കാലയളവില്‍ മോദി 22 പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുകയും ഒരു റോഡ്‌ഷോ നടത്തുകയും ചെയ്തു. ബംഗാളിലെ 27 ലോക്സഭാ മണ്ഡലങ്ങളില്‍ മോദി പ്രചാരണം നടത്തി. ഇതില്‍ ബിജെപിക്ക് 20 സീറ്റുകള്‍ നഷ്ടപ്പെട്ടു.

New Update
bjp Untitled.k.jpg

കൊല്‍ക്കത്ത: ബംഗാളില്‍ നരേന്ദ്രമോദി പ്രചാരണം നടത്തിയ മിക്ക സീറ്റുകളിലും ബിജെപിയ്ക്ക് പരാജയം. മാര്‍ച്ച് 1 ന് ഹൂഗ്ലിയിലെ അരംബാഗില്‍ ബിജെപിയുടെ ആദ്യ വിജയ് സങ്കല്‍പ് റാലിയോടെയാണ് മോദി ബംഗാളില്‍ പ്രചാരണം ആരംഭിച്ചത് .

Advertisment

ബംഗാളില്‍ ബിജെപി വന്‍ നേട്ടമാണ് ലക്ഷ്യമിട്ടത്. നരേന്ദ്ര മോദി സംസ്ഥാനത്ത് പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. മെയ് 29 ന് കൊല്‍ക്കത്തയില്‍ നടന്ന മെഗാ റോഡ്ഷോയോടെയാണ് അദ്ദേഹം മൂന്ന് മാസം നീണ്ടുനിന്ന പ്രചാരണം അവസാനിപ്പിച്ചത്.