/sathyam/media/media_files/a2VvMWgprNHUsUcJX1nM.jpg)
ഡല്‍ഹി: രാജ്യത്ത് മൂന്ന് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികള്‍ കൂടി വരുമെന്ന് വാഗ്ദാനം നല്‍കി ബിജെപി. ബിജെപി പ്രകടന പത്രികയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
അഹമ്മദാബാദിനെ മുംബൈയുമായി ബന്ധിപ്പിക്കുന്ന ആദ്യ ഇടനാഴിയുടെ ജോലി ഏതാണ്ട് പൂര്‍ത്തിയായെന്നും മൂന്ന് ഇടനാഴികളുടെ സര്‍വേ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ബിജെപിയുടെ ലോക്സഭാ പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
വടക്ക്, തെക്ക്, കിഴക്ക് ഭാഗങ്ങളില്‍ ബുള്ളറ്റ് ട്രെയിന്‍ സാധ്യതാ പഠനം ആരംഭിക്കുമെന്നാണ് ബിജെപി പ്രകടന പത്രികയില്‍ പറയുന്നത്.
ലോകോത്തര നിലവാരമുള്ള വന്ദേ ഭാരത്, അമൃത് ഭാരത്, നമോ ഭാരത് ട്രെയിനുകള്‍ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നു.കേന്ദ്രത്തില്‍ മൂന്നാം തവണയും അധികാരത്തില്‍ വന്നാല്‍ നിരവധി റെയില്‍വേ പദ്ധതികള്‍ക്ക് ബിജെപിയുടെ പ്രകടനപത്രികയില്‍ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us