കേന്ദ്ര മന്ത്രിയുടെ മകന്‍റെ കാൽതൊട്ട് വന്ദിച്ച് മുതിർന്ന ബിജെപി നേതാവ്. 73കാരനായ ബിജെപി എംഎൽഎയുടെ നടപടി വിവാദത്തിൽ. ഇളയവരുടെ കാൽ തൊടാൻ പാടില്ലെന്ന് ഭരണഘടനയിലെവിടെയും എഴുതിയിട്ടില്ലല്ലോയെന്ന് വിശദീകരണം - വീഡിയോ വൈറൽ

New Update
2769289-untitled-1

ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി എംഎൽഎയായ 73കാരൻ ദേവേന്ദ്ര കുമാർ ജെയ്ൻ, കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ 31കാരനായ മകൻ മഹാര്യമാൻ സിന്ധ്യയുടെ കാൽതൊട്ട് വണങ്ങിയത് വിവാദമായി. 

Advertisment

ശിവപുരി ജില്ലയിലെ 69-ാം നാഷണൽ ഗെയിംസ് ചടങ്ങിനിടെയായിരുന്നു സംഭവം.

ജന്മദിനാഘോഷത്തിനുശേഷമാണ് ദേവേന്ദ്ര കുമാർ കാൽതൊട്ടു വണങ്ങിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വിവാദത്തെ കുറിച്ച് സിന്ധ്യയോ ബിജെപി നേതൃത്വമോ പ്രതികരിച്ചിട്ടില്ല.

എന്നാൽ പ്രായത്തിൽ ഇളയവരുടെ കാൽ തൊടാൻ പാടില്ലെന്ന് ഭരണഘടനയിലെവിടെയും എഴുതിയിട്ടില്ലല്ലോ എന്നാണ് ദേവേന്ദ്ര വിവാദങ്ങൾക്ക് വിശദീകരണമായി പറഞ്ഞത്.

Advertisment