Advertisment

കുടിക്കാൻ ഗംഗാജലവും ഗോമൂത്രവും നൽകി, പാർട്ടിയിൽ ചേർന്ന കോൺഗ്രസ് കൗൺസിലർമാരെ ശുദ്ധീകരിച്ച് ബിജെപി എംഎൽഎ

കുടിക്കാൻ ഗംഗാജലവും ഗോമൂത്രവും നൽകി. ചെവിയിൽ വേദമന്ത്രങ്ങൾ ഉരുവിട്ടു

New Update
bjjp Untitledbjjp

ജയ്പൂർ: പാർട്ടിയിൽ ചേർന്ന കോൺഗ്രസ് കൗൺസിലർമാരെ ഗംഗാജലവും ഗോമൂത്രവും ഉപയോഗിച്ച് ശുദ്ധീകരിച്ച് ബിജെപി എംഎൽഎ.

Advertisment

ജയ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ ഹെറിറ്റേജ് ഓഫീസിനെ അഴിമതിയിൽ നിന്ന് ശുദ്ധീകരിക്കാനും ബിജെപിക്ക് പിന്തുണ നൽകുന്നതിന് മുമ്പ് കോൺഗ്രസ് കൗൺസിലർമാരെ സനാതനികൾ ആക്കി മാറ്റാനും വേണ്ടിയാണ് പാർട്ടിയുടെ ഹവാ മഹൽ എംഎൽഎ ബൽമുകുന്ദ് ആചാര്യ കോർപറേഷൻ പരിസരത്തും കൗൺസിലർമാരുടെ ദേഹത്തും ഗംഗാജലവും ഗോമൂത്രവും തളിച്ചത്. കൗൺസിലർമാർ ഇത് കുടിക്കുകയും ചെയ്തു.

അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് ജെഎംസിഎച്ച് സിറ്റിങ് മേയർ മുനേഷ് ഗുർജാറിനെ ബിജെപി തൽസ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

അവർക്ക് പകരം ഏഴ് കോൺഗ്രസ് കൗൺസിലർമാരുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ കുസുമം യാദവിനെ തിരഞ്ഞെടുത്തു. ചൊവ്വാഴ്ച എട്ടുപേരും ബിജെപിയിൽ ചേർന്നു.

ബുധനാഴ്ച, യാദവ് ചുമതലയേൽക്കുന്നതിന് മുൻപായിട്ടാണ് ജെഎംസിഎച്ച് പരിസരവും കൗൺസിലർമാരെയും ജെഎംസിഎച്ച് ഉദ്യോഗസ്ഥരെയും ബൽമുകുന്ദ് ആചാര്യ ശുദ്ധീകരിച്ചത്.

''അവർക്ക് കുടിക്കാൻ ഗംഗാജലവും ഗോമൂത്രവും നൽകി. ചെവിയിൽ വേദമന്ത്രങ്ങൾ ഉരുവിട്ടു, ഇപ്പോൾ അവർ പൂർണ്ണമായും സനാതനന്മാരാണ്,'' കോൺഗ്രസ് കൗൺസിലർമാർ ബിജെപിയിൽ ചേർന്നതിനെക്കുറിച്ച് ബാൽമുകുന്ദ് ആചാര്യ പറഞ്ഞു.

മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരും ശുദ്ധീകരിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അവർ ഇതുവരെ അശുദ്ധരായിരുന്നു.

അഴിമതി പോലുള്ള കാര്യങ്ങൾ ചെയ്യാൻ അവർ നിർബന്ധിതരായി. ഇപ്പോൾ അവർ അഴിമതിയിൽ നിന്ന് മുക്തരായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment