അംബേദ്കറിന്റെ പ്രതിമയിൽ മാലയിടുന്നതിനിടെ ക്രെയിനിൽ കുടുങ്ങി. ക്രെയിൻ ഓപ്പറേറ്ററിന്റെ മുഖത്തടിച്ചത് ബിജെപി എംപി, സംഭവം ഭോപ്പാലിൽ

New Update
BHOPAL-MP

ഭോപ്പാൽ: സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനാഘോഷത്തിനിടെ ബിജെപി എംപി ഗണേഷ് സിംഗ് ക്രെയിൻ ഓപ്പറേറ്ററെ പരസ്യമായി അടിച്ചതിനെ തുടർന്ന് വ്യാപക പ്രതിഷേധം. ‘റൺ ഫോർ യൂണിറ്റി’ പരിപാടിക്കിടെയായിരുന്നു സംഭവം. 

Advertisment

ബിആർ അംബേദ്കർ പ്രതിമയിൽ മാലയിടുന്നതിനിടെ ക്രെയിൻ തകരാറിലായി എംപി വായുവിൽ കുടുങ്ങുകയായിരുന്നു. പിന്നീട് പ്രകോപിതനായി എംപി ഓപ്പറേറ്ററെ വിളിച്ച് മുഖത്തടിച്ചു. 

സംഭവം ക്യാമറയിൽ പതിഞ്ഞ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിമർശനം ശക്തമായി. സർക്കാരിന്റെ പിന്തുണയുള്ള പരിപാടിയിലുണ്ടായ ഈ പെരുമാറ്റം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു.

Advertisment