"ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥം എന്ന് മാറ്റണം": അമിത് ഷായ്ക്ക് ബിജെപി എംപിയുടെ കത്ത്

'ഇന്ദ്രപ്രസ്ഥത്തിന്റെ പുണ്യഭൂമിയില്‍ പാണ്ഡവരുടെ പ്രതിമകള്‍ സ്ഥാപിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തെയും സംസ്‌കാരത്തെയും വിശ്വാസത്തെയും പുനരുജ്ജീവിപ്പിക്കും.

New Update
Untitled

ഡല്‍ഹി: ദേശീയ തലസ്ഥാനത്തിന്റെ 'പുരാതന വേരുകള്‍' ചൂണ്ടിക്കാട്ടി 'ഇന്ദ്രപ്രസ്ഥം' എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി എംപി പ്രവീണ്‍ ഖണ്ഡേല്‍വാള്‍.

Advertisment

ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനെ 'ഇന്ദ്രപ്രസ്ഥ ജംഗ്ഷന്‍' എന്നും അന്താരാഷ്ട്ര വിമാനത്താവളത്തെ 'ഇന്ദ്രപ്രസ്ഥ വിമാനത്താവളം' എന്നും പുനര്‍നാമകരണം ചെയ്യണം. ചരിത്രപരവും സാംസ്‌കാരികവും നാഗരികവുമായ വേരുകളെ പ്രതിഫലിപ്പിക്കുന്ന ഒരു നീക്കമാണിതെന്ന് ഖണ്ടേല്‍വാള്‍ അമിത്ഷായ്ക്ക് അയച്ച കത്തില്‍ പറഞ്ഞു.


'ഡല്‍ഹിയുടെ ചരിത്രം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളത് മാത്രമല്ല, ഇന്ത്യന്‍ നാഗരികതയുടെ ആത്മാവും പാണ്ഡവര്‍ സ്ഥാപിച്ച 'ഇന്ദ്രപ്രസ്ഥ' നഗരത്തിന്റെ ഊര്‍ജ്ജസ്വലമായ പാരമ്പര്യവും ഉള്‍ക്കൊള്ളുന്നു,' അദ്ദേഹം കത്തില്‍ പറഞ്ഞു, ദേശീയ തലസ്ഥാനത്ത് പാണ്ഡവരുടെ വലിയ പ്രതിമകള്‍ സ്ഥാപിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇന്ദ്രപ്രസ്ഥത്തിന്റെ പുണ്യഭൂമിയില്‍ പാണ്ഡവരുടെ പ്രതിമകള്‍ സ്ഥാപിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തെയും സംസ്‌കാരത്തെയും വിശ്വാസത്തെയും പുനരുജ്ജീവിപ്പിക്കും.


ഇത് പാണ്ഡവരുടെ ധാര്‍മ്മികതയുടെയും നീതിയുടെയും ധൈര്യത്തിന്റെയും പ്രതീകമായി ഇന്ത്യയുടെ ചരിത്രത്തെയും സംസ്‌കാരത്തെയും വിശ്വാസത്തെയും പുതിയ തലമുറയെ ഓര്‍മ്മിപ്പിക്കും. ഇത് മഹത്തായ ഒരു പാരമ്പര്യവുമായി ബന്ധിപ്പിക്കും,' ബിജെപി എംപി പറഞ്ഞു.


ഡല്‍ഹി വെറുമൊരു ആധുനിക മഹാനഗരമല്ല, മറിച്ച് ഇന്ത്യന്‍ നാഗരികതയുടെ ആത്മാവാണെന്ന് ഖണ്ഡേല്‍വാള്‍ പരാമര്‍ശിച്ചു.

Advertisment