/sathyam/media/media_files/2026/01/02/bl-santhosh-rss-2026-01-02-21-46-51.jpg)
ഡൽഹി: ബിജെപിയിലെ ഏറ്റവും സുപ്രധാന പദവിയാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി. ബിജെപിയിലേക്ക് ആർ എസ് എസ് നിയോഗിക്കുന്ന മുതിർന്ന പ്രചാരകൻമാരായിരിക്കും ഇത്തരത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരാവുക.
ബി.എൽ സന്തോഷാണ് പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി. സംസ്ഥാനങ്ങളിലും ഇത്തരത്തിൽ ജനറൽ സെക്രട്ടറിമാരെ ആർ.എസ്.എസ് നൽകാറുണ്ട്.
കേരളത്തിൽ ഇപ്പോൾ ആർ.എസ്.എസ് നൽകുന്ന മുഴുവൻ സമയ പ്രവർത്തകനായ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബിജെപിക്കില്ല.
പുതിയ വർക്കിംഗ് പ്രസിഡൻ്റ് നിതിൻ നബീൻ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുമ്പോൾ ജനറൽ സെക്രട്ടറിമാരെയടക്കം പുതിയ ടീമിനെ പ്രഖ്യാപിക്കും. എന്നാൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിൻ്റെ കാര്യത്തിൽ ആർ.എസ്.എസ് ആണ് അന്തിമ തീരുമാനമെടുക്കുക.
/filters:format(webp)/sathyam/media/media_files/2025/12/31/nithin-2025-12-31-20-16-09.jpg)
വാർഷിക ബൈഠക്കിൽ മറ്റ് പരിവാർ പ്രസ്ഥാനങ്ങളുടെ ചുമതലയിൽ പ്രവർത്തിക്കേണ്ട പ്രചാരകൻമാരുടെ കാര്യത്തിൽ ആർ.എസ്.എസ് തീരുമാനമെടുക്കാറാണ് പതിവ്. എന്നാൽ എപ്പോൾ വേണമെങ്കിലും സംഘ പ്രചാരകൻമാരുടെ ഉത്തരവാദിത്തം സംബന്ധിച്ച തീരുമാനം സംഘത്തിന് കൈക്കൊള്ളാവുന്നതാണ്.
ബിജെപി പല കാര്യങ്ങളിലും തന്നിഷ്ടം കാട്ടുന്നു. മറ്റ് പരിവാർ പ്രസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ല. എന്നിങ്ങനെ നിരവധി പരാതികൾ പലപ്പോഴായി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ സംഘടനാ സെക്രട്ടറിയുടെ കാര്യത്തിലടക്കം മാറ്റം വേണമെങ്കിൽ ആർ.എസ്.എസിന് തീരുമാനം എടുക്കാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us