ആര്‍എസ്എസിനെ പറ്റി മനസ്സിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ഈ ജന്മം മതിയാകില്ല, അത് അറിയണമെങ്കില്‍ രാഹുല്‍ പല ജന്മം ജനിക്കണം, ഇന്ത്യയുടെ മൂല്യങ്ങളില്‍നിന്നും സംസ്‌കാരത്തില്‍ നിന്നുമാണ് ആര്‍എസ്എസ് ജനിച്ചത്; ഇന്ത്യയെ ആക്ഷേപിക്കാനാണു രാഹുല്‍ വിദേശയാത്ര നടത്തുന്നതെന്ന് ഗിരിരാജ് സിങ്

വിദേശത്തു ചെന്ന് ഇന്ത്യയെ വിമര്‍ശിക്കുന്നവര്‍ക്ക് ആര്‍എസ്എസിനെ മനസ്സിലാകില്ല.

New Update
giriraj singh.jpg

ഡല്‍ഹി; ആര്‍എസ്എസിനെ പറ്റി മനസ്സിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ഈ ജന്മം മതിയാകില്ലെന്നും അത് അറിയണമെങ്കില്‍ രാഹുല്‍ പല ജന്മം ജനിക്കണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇന്ത്യയെ ആക്ഷേപിക്കാനാണു രാഹുല്‍ ഗാന്ധി വിദേശയാത്ര നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Advertisment

രാജ്യദ്രോഹിക്ക് ഒരിക്കലും ആര്‍എസ്എസ് എന്താണെന്ന് അറിയില്ല. വിദേശത്തു ചെന്ന് ഇന്ത്യയെ വിമര്‍ശിക്കുന്നവര്‍ക്ക് ആര്‍എസ്എസിനെ മനസ്സിലാകില്ല.

ഇന്ത്യയെ ആക്ഷേപിക്കാന്‍ മാത്രമാണു രാഹുല്‍ വിദേശത്തു പോകുന്നത്. ഇന്ത്യയുടെ മൂല്യങ്ങളില്‍നിന്നും സംസ്‌കാരത്തില്‍ നിന്നുമാണ് ആര്‍എസ്എസ് ജനിച്ചതെന്നും ഗിരിരാജ് സിങ് പറഞ്ഞു.

യുഎസിലെ ടെക്‌സസില്‍ ഇന്ത്യന്‍ സമൂഹവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ, ആര്‍എസ്എസ് ഇന്ത്യയെ ഒറ്റ ആശയത്തിലേക്കു ചുരുക്കുകയാണെന്നും ബഹുസ്വരതയിലാണു കോണ്‍ഗ്രസ് വിശ്വസിക്കുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിനോടാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

Advertisment