ഇന്ത്യയെ അപമാനിക്കുന്നത് ശീലമായി, രാഹുല്‍ഗാന്ധി ഒരു ചെകുത്താനായി മാറിയിരിക്കുന്നു; ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ധാരണ മൂലമാണ് അദ്ദേഹം എപ്പോഴും ചൈനയ്ക്ക് വേണ്ടി ബാറ്റ് ചെയ്യുന്നത്, ഇന്ത്യയ്ക്ക് വേണ്ടി ബാറ്റു ചെയ്യാന്‍ യാതൊരു താത്പര്യവുമില്ല; രാഹുലിന്റെ എല്ലാ പ്രസ്താവനകളും ഇന്ത്യാവിരുദ്ധമാണെന്ന് പ്രദീപ് ഭണ്ഡാരി

ഇന്ത്യയെ അപമാനിക്കുന്നത് അദ്ദേഹത്തിന്റെ ശീലമായിരിക്കുന്നുവെന്ന് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.

New Update
BJP Slams Rahul Gandhi

ഡല്‍ഹി: ചൈനയ്ക്ക് വേണ്ടി ബാറ്റ് ചെയ്യാന്‍ ഇന്ത്യന്‍ പ്രതിപക്ഷ നേതാവ് അതീവ തത്പരനാണെന്ന വിമര്‍ശനവുമായി ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി രംഗത്ത്. അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്.

Advertisment

ഇന്ത്യയെ അപമാനിക്കുന്നത് അദ്ദേഹത്തിന്റെ ശീലമായിരിക്കുന്നുവെന്ന് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. രാഹുല്‍ഗാന്ധി ഇപ്പോള്‍ ഒരു ചെകുത്താനായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ എല്ലാ പ്രസ്താവനകളും ഇന്ത്യാവിരുദ്ധമാണെന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു.

'2024 ഓഗസ്റ്റിലെ കണക്കുകള്‍ അനുസരിച്ച് ചൈനയുടെ തൊഴിലില്ലായ്മ നിരക്ക് 17ശതമാനമാണെന്ന് ലോകത്ത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള രാഹുലിന്റെ ധാരണമൂലമാണ് അദ്ദേഹം എപ്പോഴും ചൈനയ്ക്ക് വേണ്ടി ബാറ്റ് ചെയ്യുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ബാറ്റു ചെയ്യാന്‍ രാഹുലിന് യാതൊരു താത്പര്യവുമില്ല.

രാഹുല്‍ ഇത് അവസാനിപ്പിക്കില്ല. രാഹുല്‍ രാജ്യത്തെ നിയമവ്യവസ്ഥയെ ആക്രമിക്കുന്നു. കാരണം അദ്ദേഹമിപ്പോള്‍ ജാമ്യത്തിലാണ്. രാജ്യത്ത് സാമൂഹ്യ സംഘര്‍ഷമുണ്ടെന്ന് രാഹുല്‍ പ്രവചിക്കുന്നു. കാരണം ഇന്ത്യയെ ഭിന്നിപ്പിച്ച് ഭരിക്കലാണ് അദ്ദേഹത്തിന്റെ തന്ത്രമെന്നും ഭണ്ഡാരി എഎന്‍ഐയോട് പറഞ്ഞു.

Advertisment