മുഴുവൻ മലയാളികളുടേയും വിശ്വാസം സംരക്ഷിക്കുമെന്ന് ബിജെപി; ആചാര ലംഘനത്തിന് ആദ്യം ജയിലിലടയ്ക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെ ആണെന്നും രാജീവ് ചന്ദ്രശേഖർ; ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചത്

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ ആചാരലംഘനമാണെങ്കില്‍ ആദ്യം ജയിലിടലക്കേണ്ടത് പിണറായി വിജയനെയാണ്. ആചാരലംഘനത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആദ്യം എഫ്‌ഐആര്‍ എടുക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

New Update
rajeev shandrasekhar-2
Listen to this article
0.75x1x1.5x
00:00/ 00:00

ഡൽഹി: അയ്യപ്പഭക്തന്മാരുടെ വിശ്വാസവും മുഴുവന്‍ മലയാളികളുടെ വിശ്വാസവും ഞങ്ങള്‍ സംരക്ഷിക്കും. അത് 2018 മുതല്‍ ബിജെപി ചെയ്യുന്ന കാര്യമാണ്. 

Advertisment

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോൾ മുതൽ ബിജെപി അത് തുടരുകയാണ് എന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ ഞങ്ങള്‍ ആരെയും സംരക്ഷിക്കില്ല. തെറ്റ് ചെയ്തവര്‍ ജയിലില്‍ പോകണം. പക്ഷേ തന്ത്രിയെ ജയിലിലടക്കുമ്പോള്‍ മന്ത്രി എന്തുകൊണ്ട് വീട്ടില്‍ കഴിയുന്നുവെന്ന് ചോദിച്ചു. 