/sathyam/media/media_files/jQjMR0zJYlmW88AwLyMf.jpg)
കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ എട്ടു മണ്ഡലങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ വ്യത്യസ്ത ഇടങ്ങളിലായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സമാധാനപരമായാണ് വോട്ടിംഗ് നടന്നതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുമ്പോഴും വിവിധ രാഷ്ട്രീപാര്‍ട്ടികള്‍ ഇവിഎം തകരാര്‍, ഏജന്റുമാരെ ബൂത്തില്‍ പ്രവേശിപ്പിച്ചില്ല എന്നതടക്കമുള്ള 1088 പരാതികളാണ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഭരണപക്ഷമായ തൃണമൂലിന്റയും പ്രതിപക്ഷമായ ബിജെപിയുടെയും പ്രവര്‍ത്തകര്‍ ബര്‍ദാമന്‍ ദുര്‍ഗാപൂര്‍ മണ്ഡലത്തില്‍ വച്ച് സംഘര്‍ഷമുണ്ടായി. ചില പരാതികളുടെ അടിസ്ഥാനത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദിലീപ് ഘോഷ് കല്‍നാ ഗേറ്റിലെ പോളിംഗ് ബൂത്തിലെത്തിയപ്പോള്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടയില്‍ ബിജെപി നേതാവിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടാകുകയും നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ പാരാമിലിറ്ററി ഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് കാണാം. പിന്നാലെ ഒരു സംഘം എംപിയുടെ കാറിന് നേരെ കല്ലേറിയുന്നതും കാണാം. മാധ്യമപ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.