കൊല്‍ക്കത്ത: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും താഴെയിറക്കാന്‍ പാര്‍ട്ടി എന്തും ചെയ്യുമെന്നും ഭരണം ബിജെപി ഉറപ്പാക്കുമെന്നും നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തി.
എന്നാല്‍ സിനിമാ നടനായ ബിജെപി നേതാവിന്റെ വാക്കുകളെ തങ്ങള്‍ കാര്യമായി എടുത്തിട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പരിഹസിച്ചു.
ബിജെപി അനുഭാവികളെ തങ്ങള്‍ ഭാഗീരഥി നദിയില്‍ എറിയുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഹുമയൂണ്‍ കബീര്‍ പറഞ്ഞു.
മുഖ്യമന്ത്രി മമത ബാനര്‍ജി അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്ന് ഞാന്‍ കരുതി. പക്ഷേ അവര്‍ അങ്ങനെ ചെയ്തില്ല. വേണമെങ്കില്‍ ഞങ്ങള്‍ അവരെ കുഴിയില്‍ ഇടും, അല്ലാതെ ഭാഗീരഥിയില്‍ അല്ല- മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞു.
ഈ വര്‍ഷം ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച മിഥുന്‍ ചക്രവര്‍ത്തിയെ കൊല്‍ക്കത്തയില്‍ നടന്ന ബിജെപി അംഗത്വ യജ്ഞത്തിന്റെ ഉദ്ഘാടന വേളയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആദരിച്ചിരുന്നു.