/sathyam/media/media_files/2026/01/09/nitin-nabin-2026-01-09-20-20-31.jpg)
ഡൽഹി: തമിഴ്നാട് രാഷ്ട്രീയത്തിൽ സ്വന്തമായി ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. എഐഎഡിഎംകെ, പി.എം. കെ എന്നീ പാർട്ടികളുമായി സഖ്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ബി ജെ പി ഇക്കുറി മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ്.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനാണ് പാർട്ടി വർക്കിങ് പ്രസിഡൻ്റ് നിതിൻ നബീൻ സംസ്ഥാനത്ത് എത്തുന്നത്.
കോയമ്പത്തൂരിൽ ശക്തി കേന്ദ്ര ഇൻചാർജുമാരുടെ സമ്മേളനത്തെ അഭിസംബോദന ചെയ്യുന്ന നിതിൻ നബീൻ പാർട്ടിയുടെ കോർ കമ്മിറ്റിയിലും പങ്കെടുക്കും. ബൂത്ത് പ്രസിഡൻ്റുമാരുടേയും ബൂത്ത് ലെവൽ ഏജൻ്റ് മാരുടേയും മണ്ഡലം പ്രസിഡൻ്റുമാരുടേയും യോഗത്തിലും നിതിൻ നബീൻ പങ്കെടുക്കും.
മരുദമലൈ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ബി ജെ പി വർക്കിങ് പ്രസിഡൻ്റ് വിബിജി റാംജി നിയമവുമായി ബന്ധപ്പെട്ട പരിപാടിയിലും പങ്കെടുക്കും.
/filters:format(webp)/sathyam/media/media_files/2026/01/09/nitin-nabin-2-2026-01-09-20-25-23.jpg)
മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രം കൊണ്ട് വന്ന വിബിജിറാംജി ക്കെതിരെ പ്രതിപക്ഷം പ്രചാരണം നടത്തുന്ന സാഹചര്യത്തിലാണ് ബി ജെ പി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമാണ് തമിഴ്നാട്ടിലെ നിതിൻ നബീൻ പങ്കെടുക്കുന്ന പരിപാടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us