New Update
/sathyam/media/media_files/2024/11/28/28r53SkmJDAXZQmC5lww.jpg)
ഡല്‍ഹി: ഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം. പിവിആര്‍ മള്‍ട്ടിപ്ലക്സിന് സമീപമുള്ള ഒരു പ്രശസ്തമായ മധുരപലഹാരക്കടയിലാണ് സ്ഫോടനം നടന്നത്. സംഭവ സ്ഥലത്ത് നിന്നും വെളുത്ത പൊടി കണ്ടെത്തി.
Advertisment
കടയുടെ മതിലിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.
സ്ഫോടനത്തിന്റെ കാരണം പോലീസ് അന്വേഷിച്ചു വരുന്നു.
രാവിലെ 11.48 നാണ് സ്ഫോടനം സംബന്ധിച്ച് ഫോണ്‍ വിളിച്ചതെന്ന് അഗ്‌നിശമനസേന അറിയിച്ചു. നാല് അഗ്‌നിശമന വാഹനങ്ങള്‍ സ്ഥലത്തുണ്ട്.
സ്ഫോടനവുമായി ബന്ധപ്പെട്ട് ലഭിച്ച കോള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us