ഹൈദരാബാദ്: മകന്‍ മരിച്ചതറിയാതെ അന്ധരായ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം ജീവിച്ചത് ദിവസങ്ങളോളം. ഹൈദരാബാദിലാണ് സംഭവം.
മരിച്ചുപോയ മകന്റെ മൃതദേഹത്തിനൊപ്പം ദിവസങ്ങളോളം മകന്‍ മരിച്ചുവെന്ന് അറിയാതെയാണ് വൃദ്ധ ദമ്പതികള്‍ ജീവിച്ചത്.
നാഗോളിലെ ബ്ലൈന്‍ഡ്സ് കോളനിയിലെ വീട്ടില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എമര്‍ജന്‍സി ഡയല്‍ ചെയ്ത് പോലീസില്‍ അറിയിച്ചതോടെയാണ് സംഭവം അറിയുന്നത്.
30 വയസ്സുള്ള മകന്റെ മൃതദേഹത്തോടൊപ്പം 60 വയസ്സ് പ്രായമുള്ള ദമ്പതികളെ അര്‍ദ്ധബോധാവസ്ഥയില്‍ പോലീസ് കണ്ടെത്തുകയായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് മകന്‍ ഉറക്കത്തില്‍ മരിച്ചെന്നാണ് പോലീസ് സംശയിക്കുന്നത്. മരണത്തിന്റെ കൃത്യമായ തീയതിയും കാരണവും നിര്‍ണ്ണയിക്കാന്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ കേസും രജിസ്റ്റര്‍ ചെയ്തു.