ഡ്രമ്മില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം. ഭര്‍ത്താവിനെ കൊലപ്പെടുത്തി വീട്ടുടമസ്ഥന്റെ മകനോടൊപ്പം ഒളിച്ചോടിയത് മൂന്ന് കുട്ടികളുടെ അമ്മയായ യുവതി. ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്തു

സുനിത കാമുകനോടും മൂന്ന് കുട്ടികളോടുമൊപ്പം ഒളിച്ചോടിയതായി പോലീസ് പറയുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ് .

New Update
Untitled

ഡല്‍ഹി: രാജസ്ഥാനിലെ ഖൈര്‍ത്താല്‍-തിജാര ജില്ലയില്‍ മേല്‍ക്കൂരയില്‍ നീല ഡ്രമ്മില്‍ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്തു.


Advertisment

ഞായറാഴ്ച വീടിന്റെ മേല്‍ക്കൂരയില്‍ നീല ഡ്രമ്മില്‍ നിന്നാണ് ഹന്‍സ്‌റാമിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ സുനിതയും വീട്ടുടമസ്ഥന്റെ മകന്‍ ജിതേന്ദ്രയും ഒളിവിലായിരുന്നു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയിലെ താമസക്കാരനായിരുന്നു ഹന്‍സ്‌റാം.


ഭാര്യയും മൂന്ന് കുട്ടികളുമൊത്ത് കിഷന്‍ഗഡ് ബാസിലാണ് അദ്ദേഹം താമസിച്ചിരുന്നത്.

സുനിത കാമുകനോടും മൂന്ന് കുട്ടികളോടുമൊപ്പം ഒളിച്ചോടിയതായി പോലീസ് പറയുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. മരിച്ച ഹന്‍സ്‌റാം മദ്യത്തിന് അടിമയായിരുന്നു, ജിതേന്ദ്രയോടൊപ്പം പലപ്പോഴും മദ്യപിക്കാറുണ്ടായിരുന്നു.


മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് മൃതദേഹം നീല നിറത്തിലുള്ള ഒരു ഡ്രമ്മില്‍ അടച്ച് അതില്‍ ഉപ്പ് ചേര്‍ത്ത് അഴുകിയ നിലയിലായിരുന്നു.


അയല്‍ക്കാര്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടപ്പോള്‍ പോലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.

Advertisment