ഇന്ത്യയുമായുള്ള ബന്ധം: നിലപാട് വ്യക്തമാക്കി താരീഖ് റഹ്മാൻ; 'ബംഗ്ലാദേശിന്റെ താൽപ്പര്യങ്ങൾക്കായിരിക്കും മുൻഗണന'

ജമാഅത്തെ ഇസ്ലാമിയെ അപേക്ഷിച്ച് കൂടുതല്‍ ജനാധിപത്യപരമായ കാഴ്ചപ്പാടുള്ള പാര്‍ട്ടിയായാണ് ഇന്ത്യ ബിഎന്‍പിയെ കാണുന്നത്. 

New Update
Untitled

ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ ബിഎന്‍പിയെ വന്‍ വിജയത്തിലേക്ക് നയിച്ച താരീഖ് റഹ്‌മാന്‍ ഇന്ത്യയുമായുള്ള ഭാവി ബന്ധത്തെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി.

Advertisment

'ബംഗ്ലാദേശ് ഫസ്റ്റ്' എന്ന നയത്തിലൂന്നിയാകും വിദേശനയമെന്നും അയല്‍രാജ്യങ്ങളുമായി സന്തുലിതമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ശനിയാഴ്ച പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാധ്യമങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


'ബംഗ്ലാദേശിന്റെയും അവിടുത്തെ ജനങ്ങളുടെയും താല്‍പ്പര്യങ്ങളായിരിക്കും നമ്മുടെ വിദേശനയത്തിന്റെ അടിസ്ഥാനം,' അടുത്ത പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുന്ന താരീഖ് റഹ്‌മാന്‍ വ്യക്തമാക്കി. ഒരു രാജ്യത്തെയും 'യജമാനനായി' കാണില്ലെന്നും ഇന്ത്യ, ചൈന, പാകിസ്ഥാന്‍ തുടങ്ങിയ പ്രാദേശിക ശക്തികളുമായി തുല്യമായ ബന്ധം നിലനിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

17 വര്‍ഷത്തെ പ്രവാസത്തിന് ശേഷം തിരിച്ചെത്തിയ താരീഖ് റഹ്‌മാന്റെ നേതൃത്വത്തില്‍ ബിഎന്‍പി ആകെയുള്ള 297 സീറ്റുകളില്‍ 212 എണ്ണം നേടി വന്‍ മുന്നേറ്റമാണ് നടത്തിയത്. തീവ്ര നിലപാടുള്ള ജമാഅത്തെ ഇസ്ലാമി രണ്ടാം സ്ഥാനത്താണ്.


ബിഎന്‍പി ഒരു രാജ്യത്തിന് മാത്രമായി മുന്‍ഗണന നല്‍കില്ലെന്നും എല്ലാ രാജ്യങ്ങളുമായും സന്തുലിതമായ നയതന്ത്ര ബന്ധം പുലര്‍ത്തുമെന്നും താരീഖ് റഹ്‌മാന്റെ ഉപദേഷ്ടാവ് ഹുമയൂണ്‍ കബീര്‍ വ്യക്തമാക്കി.


ഷെയ്ഖ് ഹസീനയുടെ കാലത്തെ സുവര്‍ണ്ണ കാലഘട്ടം അവസാനിച്ച സാഹചര്യത്തില്‍, പുതിയ ബിഎന്‍പി സര്‍ക്കാരുമായി ക്രിയാത്മകമായ ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ജമാഅത്തെ ഇസ്ലാമിയെ അപേക്ഷിച്ച് കൂടുതല്‍ ജനാധിപത്യപരമായ കാഴ്ചപ്പാടുള്ള പാര്‍ട്ടിയായാണ് ഇന്ത്യ ബിഎന്‍പിയെ കാണുന്നത്. 

Advertisment