New Update
/sathyam/media/media_files/2024/12/19/b3bJjMmJULxfHAcaKkqL.jpg)
മുംബൈ: മുംബൈ ബോട്ടപകടത്തിൽ മലയാളി ദമ്പതികളെ കാണാതായതായി വിവരം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആറ് വയസുകാരൻ തന്റെ രക്ഷിതാക്കളെ കാണാനില്ലെന്ന് അറിയിച്ചു.
Advertisment
യാത്രയിൽ മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ഉറാനിലെ ജെഎൻപിടി ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്
കുട്ടിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് ആശുപത്രികളിൽ മാതാപിതാക്കളുണ്ടോ എന്ന് പരിശോധിക്കുകയാണ്.
ബോട്ടപകടത്തിൽ ആകെ 99 പേരെ കാണാതായതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us