/sathyam/media/media_files/2024/12/19/KT6cuBa7mh926XbfiAwT.jpg)
മുംബൈ: ബുധനാഴ്ച ഗേറ്റ്വേ ഓഫ് ഇന്ത്യയ്ക്ക് സമീപം യാത്രാ ബോട്ടില്‍ സ്പീഡ് ബോട്ട് ഇടിച്ച് ഉണ്ടായ അപരടത്തില്‍ 13 പേര്‍ മരിച്ചിരുന്നു. അപകടമുണ്ടായത് നാവികസേനയുടെ എഞ്ചിന്‍ ട്രയല്‍ നടത്തുന്ന ബോട്ടില്‍ ഇടിച്ചാണ്. എലഫന്റ് കേവിലേക്ക് യാത്രക്കാരുമായി പോയ ബോട്ടാണ് മുങ്ങിയത്.
യാത്രക്കാര്‍ സഹായത്തിനായി നിലവിളിക്കുകയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യം എത്തിയ ബോട്ട് ഓപ്പറേറ്റര്‍മാര്‍ വിവരിച്ചു
ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ സ്ഥിതി പരിതാപകരവും തികച്ചും അരാജകവുമായിരുന്നു. ആളുകള്‍ സഹായത്തിനായി നിലവിളിക്കുന്നു, ചിലര്‍ കരയുന്നു, മുംബൈ പോര്‍ട്ട് ട്രസ്റ്റ് ബോട്ടിന്റെ ഡ്രൈവര്‍ ആരിഫ് ബമാനെ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ നിന്ന് പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ ദ്വീപിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്നു ഫെറി. രക്ഷാപ്രവര്‍ത്തകര്‍ 115 പേരെ രക്ഷപ്പെടുത്തി
സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കുന്നതിനാണ് രക്ഷാപ്രവര്‍ത്തകര്‍ മുന്‍ഗണന നല്‍കിയതെന്ന് ബോട്ട് ഡ്രൈവര്‍ പറഞ്ഞു. ഒരു മത്സ്യബന്ധന ട്രോളറും മറ്റൊരു ടൂറിസ്റ്റ് ബോട്ടും അവര്‍ക്ക് മുമ്പേ സംഭവസ്ഥലത്ത് എത്തിയെന്നും ബമനെ കൂട്ടിച്ചേര്‍ത്തു.
കഴിയുന്നത്ര ആളുകളെ രക്ഷിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു, 25 ഓളം പേരെ രക്ഷിച്ചതായി ബമനെ പറഞ്ഞു. ഞാന്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു
ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞ് അനങ്ങാതെ കിടക്കുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചും ബമനെ വിവരിച്ചു.
താനും മറ്റ് രക്ഷാപ്രവര്‍ത്തകരും കുട്ടിക്ക് നെഞ്ച് കംപ്രഷന്‍ നല്‍കുകയും ശ്വാസം പുനഃസ്ഥാപിക്കാന്‍ സഹായിക്കുകയും ചെയ്തു. ക്രമേണ കുട്ടിയുടെ ശ്വാസം സാധാരണ നിലയിലായതായും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us