ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/Ks9WaN6d8Rgc61K89Lsq.jpg)
ശ്രീനഗർ: ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് മരണം, നിരവധി പേരെ കാണാതായതായി. കാണാതായ യാത്രക്കാർക്കായി സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Advertisment
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്ര​ദേശത്തുണ്ടായ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് തിങ്കളാഴ്ച ജമ്മു-ശ്രീനഗർ ദേശീയ പാത അടയ്ക്കുകയും ചെയ്തിരുന്നു.
കിഷ്ത്വരി പഥേറിലെ കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന് എൻഎച്ച്-44 അടയ്ക്കുകയും ജനങ്ങളോട് യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നതായി ജമ്മു കശ്മീർ ട്രാഫിക് പൊലീസ് അറിയിച്ചു.
താഴ്വരയെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ജമ്മു-ശ്രീനഗർ ദേശീയ പാത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us