ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു, എട്ട് പേരെ കാണാതായി, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ബഹ്റൈച്ച് ജില്ലാ ആസ്ഥാനത്ത് നിന്ന് 122 കിലോമീറ്റര്‍ അകലെയാണ് ഭരതാപൂര്‍ സ്ഥിതി ചെയ്യുന്നത്. ഗെരുവ, കൗഡിയാല നദികള്‍ക്കിടയിലുള്ള ഈ ഗ്രാമം ഇടതൂര്‍ന്ന വനങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു.

New Update
Untitled

ലഖ്നൗ: ഉത്തര്‍പ്രദേശിലെ കൗഡിയാല നദിയില്‍ 22 ഗ്രാമീണരുമായി സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് 60 വയസ്സുള്ള ഒരു സ്ത്രീ മരിച്ചു. അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേരെ കാണാതായി.

Advertisment

ലഖിംപൂര്‍ ജില്ലയിലെ ഖൈരതിയ ഗ്രാമത്തില്‍ നിന്നുള്ളവരാണ് യാത്രക്കാര്‍. ഭാരതപൂരിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. നദിയിലെ ശക്തമായ ഒഴുക്ക് കാരണം ബോട്ട് മറിഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു.


മാര്‍ക്കറ്റില്‍ നിന്ന് ഗ്രാമവാസികള്‍ മടങ്ങുന്നതിനിടെയാണ് അപകടം നടന്നതെന്ന് ബഹ്റൈച്ച് പോലീസ് സൂപ്രണ്ട് ആര്‍.എന്‍. സിംഗ് പറഞ്ഞു. 'നദീതീരത്തിനടുത്തുള്ള ഒരു തടിയില്‍ ഇടിച്ച ബോട്ട് ബാലന്‍സ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മറിഞ്ഞു.

ബോട്ടിലുണ്ടായിരുന്ന 22 പേരില്‍ എട്ട് പേരെ കാണാതായി, 13 പേര്‍ക്ക് പരിക്കേറ്റു, ഒരു സ്ത്രീ മരിച്ചു. കാണാതായവരെ കണ്ടെത്താന്‍ തിരച്ചില്‍, രക്ഷാപ്രവര്‍ത്തന സംഘങ്ങളെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.

ബഹ്റൈച്ച് ജില്ലാ ആസ്ഥാനത്ത് നിന്ന് 122 കിലോമീറ്റര്‍ അകലെയാണ് ഭരതാപൂര്‍ സ്ഥിതി ചെയ്യുന്നത്. ഗെരുവ, കൗഡിയാല നദികള്‍ക്കിടയിലുള്ള ഈ ഗ്രാമം ഇടതൂര്‍ന്ന വനങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. 1834 മുതല്‍ ഇത് ഒരു റവന്യൂ ഗ്രാമമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 


ഗ്രാമത്തില്‍ എത്തിച്ചേരാന്‍ പ്രയാസമാണ്. ആളുകള്‍ കതര്‍നിയാഘട്ട് വന്യജീവി സങ്കേതം (കെഡബ്ല്യുഎസ്) വഴി സഞ്ചരിച്ച്, ബോട്ടില്‍ ഗെരുവ നദി മുറിച്ചുകടന്ന്, തുടര്‍ന്ന് വളരെ ദൂരം നടന്ന് സെറ്റില്‍മെന്റില്‍ എത്തണം. ജില്ലാ ഉദ്യോഗസ്ഥര്‍ പോലും ഇവിടെ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ വെല്ലുവിളികള്‍ നേരിടുന്നു.


15 കിലോമീറ്റര്‍ അകലെയുള്ള അംബ ഗ്രാമപഞ്ചായത്തുമായി ഭരതാപൂര്‍ ബന്ധപ്പെട്ടിരിക്കുന്നു. അപകടകരമായ വന്യജീവികള്‍ ഉള്ള വനങ്ങളിലൂടെ ആറ് കിലോമീറ്റര്‍ നടന്നാണ് ഗ്രാമവാസികള്‍ മറ്റ് പ്രദേശങ്ങളിലേക്ക് എത്തുന്നത് എന്ന് അംബ പഞ്ചായത്ത് മേധാവി ഇഖ്റാര്‍ പറഞ്ഞു. സുരക്ഷിതവും എളുപ്പവുമായ ജീവിതം തേടി നിരവധി കുടുംബങ്ങള്‍ ഇതിനകം ഗ്രാമം വിട്ടുപോയി.

Advertisment