ബംഗളൂരുവിലെ വിമാനത്താവളവും വ്യാപാര കേന്ദ്രങ്ങളും ബോംബ് സ്ഫോടനത്തിൽ തകർക്കുമെന്ന് ഭീഷണി. സിറ്റി പൊലീസ് കമ്മീഷണർക്ക് സന്ദേശം എത്തിയത് ജയ്ഷ്–എ–മുഹമ്മദിന്റെ പേരിൽ. അന്വേഷണം ശക്തമാക്കി പൊലീസ്, ജാഗ്രതയോടെ സുരക്ഷാ ഏജൻസികളും

New Update
bombtread

ബംഗളൂരു: ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ ഔദ്യോഗിക ഇമെയിലിൽ ബോംബ് ഭീഷണി സന്ദേശം. “ജയ്ഷ്-എ-മുഹമ്മദ് വൈറ്റ്-കോളർ ടെറർ സെൽ” എന്ന പേരിലായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.

Advertisment

നഗരത്തിലെ വിമാനത്താവളം അടക്കമുള്ള പ്രധാന സ്ഥലങ്ങളിൽ വൈകുന്നേരം ഏഴ് മണിക്കു ശേഷം സ്ഫോടനം നടത്തുമെന്നാണ് ഭീഷണി.

ഓറിയൺ മാൾ, ലുലു മാൾ, ഫോറം സൗത്ത്, മാൻട്രി സ്ക്വയർ മാൾ എന്നിവയുൾപ്പെടെ നിരവധി വ്യാപാര കേന്ദ്രങ്ങളും തകർക്കുമെന്നായിരുന്നു ഭീഷണി. “മോഹിത് കുമാർ” എന്ന പേരിലാണ് ഇമെയിൽ അയച്ചിരിക്കുന്നത് എന്ന് പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിന് മുമ്പും നഗരത്തിൽ ബോംബ് ഭീഷണികൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും, അധികവും പിന്നീട് വ്യാജമായതായി കണ്ടെത്തിയിരുന്നു.

എന്നാൽ, ഇപ്പോഴത്തെ ഭീഷണിയുടെ ഗൗരവം പരിഗണിച്ച് സുരക്ഷാ ഏജൻസികൾ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

Advertisment