/sathyam/media/media_files/2026/02/23/delhi-fort-2026-02-21-14-33-09-2026-02-23-19-25-45.webp)
ന്യൂഡൽഹി: ഡൽഹിയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ തുടർച്ചയായ ബോംബ് ഭീഷണികൾ ഉണ്ടായതിനെത്തുടർന്ന് നഗരത്തിലുടനീളം സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.
ഡൽഹി മെട്രോ സ്റ്റേഷനുകൾ, ചെങ്കോട്ട, ആർമി സ്കൂൾ, നിയമസഭാ സമുച്ചയം തുടങ്ങിയ സ്ഥലങ്ങളിലാണ് സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രത പുലർത്തുന്നത്.
ഇന്ന് രാവിലെയാണ് ഡൽഹി സെക്രട്ടേറിയറ്റ്, നിയമസഭ, ചെങ്കോട്ട, രണ്ട് സ്കൂളുകൾ എന്നിവയുൾപ്പെടെയുള്ള ഇടങ്ങളിൽ ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചത്. അന്വേഷണത്തിൽ ഇവ വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും, ഇമെയിലുകളിലെ പരാമർശങ്ങൾ ഗൗരവകരമായാണ് പോലീസ് കാണുന്നത്.
'ഡൽഹി ബനേഗ ഖലിസ്ഥാൻ' എന്നെഴുതിയ സന്ദേശങ്ങളിൽ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ നടക്കുമെന്ന് മുന്നറിയിപ്പുണ്ട്.
ചെങ്കോട്ടയിൽ രാവിലെ 9.11-നും, ആർമി സ്കൂളിൽ ഉച്ചയ്ക്ക് 1.11-നും സ്ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം. ഭീഷണിയുടെ പശ്ചാത്തലത്തിൽ ബോംബ് സ്ക്വാഡിനെയും ഡോഗ് സ്ക്വാഡിനെയും പ്രധാന കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
ഡൽഹി മെട്രോയിലും മറ്റ് ഏജൻസികളിലും അധിക സേനയെ നിയോഗിച്ചു. റാണ്ടം പരിശോധനകളും അട്ടിമറി വിരുദ്ധ പരിശോധനകളും നഗരത്തിൽ കർശനമാക്കിയിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us