മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്ക് വധഭീഷണി. കാർ ബോംബ് വച്ച് തകർക്കുമെന്ന് അജ്ഞാത ഫോൺ. അന്വേഷണം ആരംഭിച്ച് മുംബൈ പോലീസ്

New Update
Maharashtra caretaker CM Eknath Shinde hospitalised as health worsens

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്ക് വധഭീഷണി. കാർ ബോംബ് വച്ച് തകർക്കുമെന്ന ഭീഷണി സന്ദേശം മുംബൈ പോലീസിന് ആണ് ലഭിച്ചത്.  

Advertisment

ഗോരേഗാവ്, ജെജെ മാർഗ് പോലീസ് സ്റ്റേഷനുകളിലും സംസ്ഥാന സർക്കാർ ആസ്ഥാനമായ മന്ത്രാലയയിലെ കൺട്രോൾ റൂമിലുമാണ് അജ്ഞാത കോളുകൾ ലഭിച്ചതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്. ഇതോടെ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ്. 

Advertisment