ലഖ്‌നൗ: രാജ്യത്തെ 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് ഇ-മെയിൽ സന്ദേശം. ബോംബ് ഭീഷണി ഇ-മെയിൽ ലഭിച്ചതിനെ തുടർന്ന് തിരച്ചിൽ ആരംഭിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് ഇൻ്റർനാഷണൽ എയർപോർട്ട്, ഭോപ്പാൽ, പട്‌ന, ജമ്മു, ജയ്പൂർ വിമാനത്താവളങ്ങളിലാണ് ബോംബ് ഭീഷണി നേരിട്ടത്. എന്നിരുന്നാലും, അന്വേഷണത്തെ തുടർന്ന് ബോംബ് ഭീഷണി വിലയിരുത്തൽ സമിതി ഭീഷണി വ്യാജമാണെന്ന് പ്രഖ്യാപിച്ചു.
"ചൗധരി ചരൺ സിംഗ് ഇൻ്റർനാഷണൽ എയർപോർട്ട് ലഖ്‌നൗ, മറ്റ് വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ ഉച്ചകഴിഞ്ഞ് 3.05 ന് സ്‌ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തുന്ന ഇ-മെയിൽ ലഭിച്ചു.
സിസിഎസ്എഐ എയർപോർട്ടിലെ സുരക്ഷാ സംഘം മുഴുവൻ വിമാനത്താവളത്തിലും സമഗ്രമായ പരിശോധന നടത്തി. പരിശോധനയ്ക്ക് ശേഷം ബോംബ് ഭീഷണി വിലയിരുത്തൽ കമ്മിറ്റി വ്യാജമാണെന്ന് പ്രഖ്യാപിച്ചു." ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.