New Update
/sathyam/media/media_files/2025/09/11/mumbai-police-2025-09-11-16-18-06.jpg)
മുംബൈ: മുംബൈ നഗരത്തിൽ വീണ്ടും ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് പോലീസ് അതീവ ജാഗ്രതയിൽ. മുംബൈ കടലിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് അജ്ഞാതനായ ഒരാൾ 112 ഹെൽപ്പ് ലൈനിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ദേശീയ മാധ്യമമായ എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Advertisment
സെപ്റ്റംബർ 5 ന് മുംബൈ പോലീസിന് അവരുടെ വാട്ട്‌സ്ആപ്പ് നമ്പറിൽ ഒരു ഭീഷണി സന്ദേശം ലഭിച്ചിരുന്നു, നഗരത്തിലുടനീളമുള്ള 34 വാഹനങ്ങളിലായി 34 'മനുഷ്യ ബോംബുകൾ' സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു അന്നത്തെ ഭീഷണി. 400 കിലോഗ്രാം ആർഡിഎക്സുമായി 14 പാകിസ്ഥാൻ തീവ്രവാദികൾ മുംബൈയിൽ എത്തിയിട്ടുണ്ടെന്നുമായിരുന്നു സെപ്റ്റംബർ ന് വന്ന ഭീഷണി സന്ദേശത്തിൽ ഉണ്ടായിരുന്നത്.