/sathyam/media/media_files/2025/03/16/ZLk0MNbIF4oijvgMCP34.jpg)
മുംബൈ: ഗര്‍ഭസ്ഥ ശിശുവിന്റെ തലക്ക് അസാധാരണ വലിപ്പമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ച യുവതിക്ക് ആശ്വാസം. 35 ആഴ്ച ഗര്‍ഭിണിയായ യുവതിയ്ക്ക് ഗര്‍ഭഛിദ്രത്തിന് ബോംബെ ഹൈക്കോടതി അനുമതി നല്‍കി.
കഴിഞ്ഞ മാസമാണ് 26 വയസ്സുള്ള ഗര്‍ഭിണി തന്റെ ഗര്‍ഭപാത്രത്തില്‍ വളരുന്ന ഭ്രൂണത്തിന്റെ അസാധാരണത്വത്തെക്കുറിച്ച് അറിഞ്ഞത്. എജെജെ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ സ്ത്രീയുടെ ഗര്‍ഭസ്ഥ ശിശുവിന് ജന്മനാ മാക്രോസെഫാലി (അസാധാരണമായി വലിയ തല) ഉള്ളതായി കണ്ടെത്തി.
അതേസമയം, തലച്ചോറുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങള്‍, ബുദ്ധിപരമായ ബലഹീനത, നടത്ത വൈകല്യങ്ങള്‍, കാഴ്ചശക്തി കുറയല്‍, വളര്‍ച്ചാ കാലതാമസം തുടങ്ങിയ പ്രശ്‌നങ്ങള്‍ കുട്ടിയുടെ ജീവിതം ദുഷ്‌കരമാക്കിയേക്കാമെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
അത്തരമൊരു സാഹചര്യത്തില്‍ 20 ആഴ്ചയില്‍ കൂടുതലുള്ള ഗര്‍ഭധാരണങ്ങളില്‍ ഗര്‍ഭഛിദ്രത്തിന് 2018 ലെ കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് അനുമതി നല്‍കണമെന്ന് യുവതി ഹൈക്കോടതിയെ സമീപിച്ച് ആവശ്യപ്പെട്ടു.
സ്ത്രീയുടെ പ്രത്യുത്പാദന സ്വാതന്ത്ര്യം, സ്വന്തം ശരീരത്തിന്മേലുള്ള സ്വാതന്ത്ര്യം, തിരഞ്ഞെടുക്കാനുള്ള അവകാശം, ഹര്‍ജിക്കാരിയുടെ ആരോഗ്യസ്ഥിതി, മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനവും അഭിപ്രായവും എന്നിവ പരിഗണിച്ച കോടതി മെഡിക്കല്‍ മാര്‍ഗങ്ങളിലൂടെ ഗര്‍ഭം അവസാനിപ്പിക്കാന്‍ സ്ത്രീക്ക് അനുമതി നല്‍കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us